നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗദി വിമാനത്താവളത്തിൽ ഹൂതിവിമതരുടെ വ്യോമാക്രമണം; ഇന്ത്യക്കാരുൾപ്പെടെ 26 പേർക്ക് പരുക്ക്

  സൗദി വിമാനത്താവളത്തിൽ ഹൂതിവിമതരുടെ വ്യോമാക്രമണം; ഇന്ത്യക്കാരുൾപ്പെടെ 26 പേർക്ക് പരുക്ക്

  ആക്രമണത്തിൽ വിമാനത്താവളത്തിനും കേടുപാടുകൾ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   റിയാദ്: ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 യാത്രക്കാർക്ക് പരുക്ക്. പരുക്കേറ്റവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം. ഇന്ത്യക്കാരി ഉൾപ്പെടെ മൂന്ന് സ്ത്രീകളും രണ്ട് സൗദി കുട്ടികളും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.

   ഗുരുതരമായി പരുക്കേറ്റ എട്ടു പേരേ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലെ അസിർ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിനു നേരേ ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്കായിരുന്നു വിമതരുടെ ആക്രമണം. ആക്രമണത്തിൽ‌ വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

   സംഭവത്തെതുടർന്നു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. വ്യോമാക്രമണത്തിന് ഉപയോഗിച്ച മിസൈൽ ഏതു വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നു പരിശോധിച്ചു വരുകയാണെന്നു ഔദ്യോഗിക വക്താവ് കേണൽ ടർക്കി അൽമൽക്കി അറിയിച്ചു. ക്രൂസ് മിസൈൽ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഹൂതി വിമതർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

   First published: