HOME » NEWS » Gulf »

ഷോപ്പിങ് മാളിൽവെച്ച് യുവാവിനെ അധിക്ഷേപിച്ചു: അബുദാബിയിൽ യുവതിക്ക് മുപ്പതിനായിരം രൂപയോളം പിഴ

യാതൊരു കാരണവുമില്ലാതെ കടയുടമകളുടെ സാന്നിധ്യത്തിൽ “അശുദ്ധനും ലജ്ജയില്ലാത്തവനുമാണ്” എന്ന് വിളിച്ച് സ്ത്രീ തന്നെ അപമാനിക്കുകയായിരുന്നുവെന്ന് യുവാവ്

News18 Malayalam | news18-malayalam
Updated: October 29, 2020, 10:54 PM IST
ഷോപ്പിങ് മാളിൽവെച്ച് യുവാവിനെ അധിക്ഷേപിച്ചു: അബുദാബിയിൽ യുവതിക്ക് മുപ്പതിനായിരം രൂപയോളം പിഴ
പ്രതീകാത്മക ചിത്രം
  • Share this:
അബുദാബി; മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ഒരു ഷോപ്പിംഗ് മാളിൽ യുവാവിനെ അധിക്ഷേപിച്ച സ്ത്രീയ്ക്ക് പിഴശിക്ഷ. അബുദാബിയിലെ ഒരു ഷോപ്പിംഗ് മാളിലാണ് സംഭവം. യുവാവിനോട് ആക്രോശിക്കുകയും അവനെ "അശുദ്ധൻ, ലജ്ജയില്ലാത്തവൻ" എന്ന് വിളിക്കുകയും ചെയ്ത സ്ത്രീയ്ക്ക് അബുദാബി സിവിൽ അപ്പീൽ കോടതി 30000 രൂപയോളം പിഴ വിധിച്ചു.

അറബ് വംശജയായ സ്ത്രീയെയാണ് കോടതി ശിക്ഷിച്ചത്. അബുദാബിയിലെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് യുവതി തന്നോട് ആക്രോശിച്ചതിനെ തുടർന്ന് അറബിയായ പുരുഷൻ അധികാരികൾക്ക് പരാതി നൽകിയിരുന്നു. യാതൊരു കാരണവുമില്ലാതെ കടയുടമകളുടെ സാന്നിധ്യത്തിൽ “അശുദ്ധനും ലജ്ജയില്ലാത്തവനുമാണ്” എന്ന് വിളിച്ച് സ്ത്രീ തന്നെ അപമാനിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

ഈ സംഭവത്തിൽ അബുദാബി ക്രിമിനൽ കോടതി യുവതിക്കെതിരെ 1000 ദിർഹം പിഴ വിധിച്ചിരുന്നു. എന്നാൽ ഇത് അപര്യാപ്തമാണെന്നും തനിക്കുണ്ടാ മാനഹാനിക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. 100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.

സ്ത്രീയുടെ അപമാനകരമായ പ്രവൃത്തികൾ യുവാവിന്‍റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതായും ഇത് വാദിയായ യുവാവിനെ മാനസികമായി ബാധിച്ചുവെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് 15,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു. നിയമപരമായ ചിലവുകൾ നൽകാനും യുവതിയോട് കോടതി നിർദേശിച്ചു. എന്നാൽ യുവാവിനെ അപമാനിച്ചിട്ടില്ലെന്നും തന്നെ തെറ്റായി ശിക്ഷിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി യുവതി അപ്പീൽ നൽകി. എന്നാൽ ഇത് കോടതി തള്ളിക്കളഞ്ഞു.
Published by: Anuraj GR
First published: October 29, 2020, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories