യൂസഫലിക്ക് സൗദിയിൽ പ്രീമിയം റസിഡന്‍സി കാര്‍ഡ്; ഇനി സ്പോൺസർ ഇല്ലാതെയും വ്യവസായം തുടങ്ങാം

സ്ഥിരതാമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്ക് രാജ്യത്ത് സ്പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും മക്കയിലും മദീനയിലുമടക്കം വസ്തുവകകള്‍ വാങ്ങിക്കുവാനും സാധിക്കും.

News18 Malayalam | news18-malayalam
Updated: March 2, 2020, 7:44 PM IST
യൂസഫലിക്ക് സൗദിയിൽ പ്രീമിയം റസിഡന്‍സി കാര്‍ഡ്; ഇനി സ്പോൺസർ ഇല്ലാതെയും വ്യവസായം തുടങ്ങാം
യൂസഫലി
  • Share this:
റിയാദ്: സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം.എ. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നല്‍കുന്നത്. യൂസഫലിക്ക് പ്രീമിയം റസിഡൻസി കാർഡ് അനുവദിച്ചത് സംബന്ധിച്ച് സൗദി പ്രീമിയം റസിഡന്‍സി സെന്ററും ട്വീറ്റ് ചെയ്തു.

പ്രീമിയം റസിഡന്‍സി പദ്ധതി അനുസരിച്ച് സ്ഥിരതാമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്ക് രാജ്യത്ത് സ്പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും മക്കയിലും മദീനയിലുമടക്കം വസ്തുവകകള്‍ വാങ്ങിക്കുവാനും സാധിക്കും.

വന്‍കിട നിക്ഷേപര്‍ക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും ആജീവനാന്ത താമസരേഖയായാണ് പ്രീമിയം റസിഡന്‍സി കാര്‍ഡ്അനുവദിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.

Also Read യൂസഫലിക്ക് യു.എ.ഇയുടെ പെരുന്നാൾ സമ്മാനം; ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തി

സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡന്‍സി കാര്‍ഡിന് അര്‍ഹനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് യൂസഫലി എം.എ.പറഞ്ഞു.

"ദീര്‍ഘദര്‍ശികളായ സല്‍മാന്‍ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, സൗദി സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തുന്നു. വിവിധ മേഖലകളില്‍ വന്‍ തോതിലുള്ള മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ആഗോള നിക്ഷേപകര നിക്ഷേപകര്‍ വരുന്നതോടെ രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ അഭിവൃദ്ധിപ്പെടും. എനിക്ക് കിട്ടിയ ആദ്യത്തെ പ്രീമിയം റസിഡന്‍സി പ്രവാസികള്‍ക്കുള്ള ബഹുമതിയായാണ് കാണുന്നത്"-  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ.യുടെ ആദ്യത്തെ സ്ഥിരതാമസാനുമതിയും യൂസഫലിക്ക് ലഭിച്ചിരുന്നു.

3000 ല്‍പ്പരം സ്വദേശികള്‍ ജോലി ചെയ്യുന്ന ലുലുവിന് നിലവില്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പര്‍മാര്‍ക്കറ്റുകളാണുള്ളത്. ഇതുകൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ എട്ട് മിനി മാര്‍ക്കറ്റുകളുടെ നടത്തിപ്പ് ചുമതലയും ലുലു ഗ്രൂപ്പിനാണ്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2022 ആകുമ്പോഴെക്കും 30 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സൗദിയില്‍ ആരംഭിക്കും.

Also Read ഇന്ത്യയിലെ 100 ധനികരുടെ ഫോബ്‌സ് പട്ടിക പുറത്ത്; ഏറ്റവും ധനികനായ മലയാളി എം എ യൂസഫലി; യുവ സമ്പന്നരിൽ ബൈജു രവീന്ദ്രനും ഡോ. ഷംഷീർ വയലിലും
Published by: Aneesh Anirudhan
First published: March 2, 2020, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading