ഇന്റർഫേസ് /വാർത്ത /India / PMAY-Urban പ്രകാരം 1.15 കോടി വീടുകള്‍ക്ക് അനുമതി നൽകി; പദ്ധതി ഈ മാസം അവസാനിക്കും: കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

PMAY-Urban പ്രകാരം 1.15 കോടി വീടുകള്‍ക്ക് അനുമതി നൽകി; പദ്ധതി ഈ മാസം അവസാനിക്കും: കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ഹര്‍ദീപ് സിംഗ് പുരി

ഹര്‍ദീപ് സിംഗ് പുരി

പിഎംഎവൈ-യുവിന് കീഴില്‍ 1.15 കോടി വീടുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും വിവിധ പദ്ധതികള്‍ അടുത്ത 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി

  • Share this:

പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ (PMAY-Urban) പദ്ധതി അടുത്ത 18 മാസത്തിനുള്ളില്‍ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി (Hardeep Singh Puri) തിങ്കളാഴ്ച രാജ്യസഭയില്‍ (Rajya Sabha) പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ അനുബന്ധ ചോദ്യങ്ങള്‍ക്ക് മറുപടിയായി, 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന പിഎംഎവൈ-യുവിന് കീഴില്‍ 1.15 കോടി വീടുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും വിവിധ പദ്ധതികള്‍ അടുത്ത 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

''2022 മാര്‍ച്ച് 31 ന് ശേഷം ഈ ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി സ്‌കീമിന്റെ തുടര്‍ച്ച സംബന്ധിച്ച് അവലോകനം ചെയ്യുന്നത് പരിഗണനയിലില്ല,'' എന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2015 ജൂണില്‍ വിഭാവനം ചെയ്യപ്പെട്ട പിഎംഎവൈ-യുവിന്റെ ഭാഗമായി ആദ്യം കണക്കാക്കിയിരുന്നത് ഒരു കോടി വീടുകളാണെങ്കിലും നിലവിൽ അവയുടെ എണ്ണം 1.15 കോടിയായിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മൂന്ന് ദിവസങ്ങളില്‍ ഇത് ഇനിയും ഉയരുമെന്നും മന്ത്രി അറിയിച്ചു.

2015 ജൂണില്‍ എല്ലാ സംസ്ഥാനങ്ങളോടും ഒരു ഡിമാന്‍ഡ് അസസ്മെന്റ് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കോടി വീടുകൾ നിർമിച്ചു നൽകാനായിരുന്നു തീരുമാനം. ''ഇപ്പോള്‍ സ്വകാര്യമേഖലയില്‍ താങ്ങാനാവുന്ന ചെലവില്‍ ഭവന നിര്‍മ്മാണം നടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് കൂടുതല്‍ ഭവനങ്ങള്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ സ്വപ്നം ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു എന്നാണ് ഇത് വ്യക്തമാക്കുന്നത്'', പുരി പാര്‍ലമെന്റിനോട് പറഞ്ഞു. പ്രോജക്ടുകൾക്ക് അനുമതി ലഭിച്ചുകഴിഞ്ഞാൽ അവ 18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ക്‌നൗവിൽ നടത്തിയ പ്രസംഗത്തെ സൂചിപ്പിച്ച്, എല്ലാ ഇന്ത്യക്കാരനും എപ്പോള്‍ വീട് ലഭിക്കുമെന്ന് തൃണമൂല്‍ കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ ചോദിച്ചതിന് മറുപടിയായാണ് കേന്ദ്രമന്ത്രി പുരി ഇക്കാര്യങ്ങൾ സഭയിൽ വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം നീണ്ടുനിന്ന മഹാമാരി ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് പദ്ധതി സമീപഭാവിയില്‍ തന്നെ പൂര്‍ത്തിയാകാനാകുമെന്നും മന്ത്രി പറഞ്ഞു.

''പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതി പ്രകാരം, കേന്ദ്ര സര്‍ക്കാര്‍ ആകെ 1.15 കോടി വീടുകള്‍ അനുവദിച്ചു. അതില്‍ 70 ലക്ഷം വീടുകളുടെ പണി ആരംഭിച്ചിട്ടുണ്ട്. 46 ലക്ഷം വീടുകൾ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തു,'' മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുകളാണ് വീട് ആവശ്യമായ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവ ഏകീകരിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് അയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎംഎവൈ-യുവിന്റെ യഥാര്‍ത്ഥ ഡിമാന്‍ഡ് അസസ്‌മെന്റ് ഒരു കോടി വീടുകള്‍ വരെ ആയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നൽകിയ ഡിമാന്‍ഡ് അസസ്മെന്റ് എസ്റ്റിമേറ്റ് പ്രകാരം അത് 1.12 കോടി വീടുകളായി പരിഷ്‌ക്കരിച്ചു. ഇപ്പോഴത് 1.15 കോടിയായി. പദ്ധതി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇതുവരെ അനുമതി നൽകിയ പ്രോജക്ടുകളെല്ലാം പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

First published:

Tags: Hardeep singh puri