കശ്മീരിൽ ഗ്രനേഡാക്രമണം: ഒരാൾ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം ഉണ്ടാകുന്നത്.

News18 Malayalam | news18
Updated: November 4, 2019, 3:28 PM IST
കശ്മീരിൽ ഗ്രനേഡാക്രമണം: ഒരാൾ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം ഉണ്ടാകുന്നത്.
  • News18
  • Last Updated: November 4, 2019, 3:28 PM IST
  • Share this:
ശ്രീനഗർ: കശ്മീരിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പതിമൂന്ന് പേർക്ക് പരിക്ക്. ശ്രീനഗറിലെ ജഹാംഗീർ ചൗകിന് സമീപമുള്ള മൗലാന ആസാദ് റോഡിലെ മാർക്കറ്റിലായിരുന്നു ആക്രമണം. സെക്രട്ടേറിയറ്റിന് സമീപമാണ് ഈ സ്ഥലം. ഉത്തർപ്രദേശിലെ സഹ്റൻപുർ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

Also Read-ഹോട്ടൽ ബിൽ 2.65 കോടി രൂപ: കശ്മീരിലെ 'രാഷ്ട്രീയ തടവുകാരെ' മാറ്റിപ്പാർപ്പിക്കാനൊരുങ്ങി സർക്കാര്‍

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം ഉണ്ടാകുന്നത്. ഈ ആഴ്ച ആദ്യം നോർത്ത് കശ്മീരിലെ സോപോറിൽ തിരക്കേറിയ മാർക്കറ്റിൽ ഭീകരവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഇരുപത് പേർക്ക് പരിക്കേറ്റിരുന്നു.

ആർട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് മുതൽ തന്നെ കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് കശ്മീർ താഴ്വര. ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് അടക്കം നിയന്ത്രണങ്ങളുണ്ട്.

First published: November 4, 2019, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading