നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തണുത്തു വിറയ്ക്കുന്ന പശുക്കൾക്ക് 10 ബ്ലാങ്കറ്റുകൾ നൽകൂ; നിങ്ങൾക്ക് തോക്കിന് ലൈസൻസ് ലഭിക്കും

  തണുത്തു വിറയ്ക്കുന്ന പശുക്കൾക്ക് 10 ബ്ലാങ്കറ്റുകൾ നൽകൂ; നിങ്ങൾക്ക് തോക്കിന് ലൈസൻസ് ലഭിക്കും

  നേരത്തെ, കനത്ത ശൈത്യം മൂലം പശുക്കൾ ചത്തതിന് എതിരെ ബംജ്റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ഗ്വാളിയോർ: തോക്കിന് ലൈസൻസ് എടുക്കുന്നതിനെ പറ്റി ആലോചിക്കുകയാണോ? എങ്കിൽ അത്തരക്കാർക്ക് മധ്യ പ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ നിന്ന് കൗതുകമുള്ള ഒരു വാർത്തയുണ്ട്. തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഗോശാലയിലെ 10 പശുക്കൾക്ക് ബ്ലാങ്കറ്റുകൾ നൽകാൻ തയ്യാറാണെങ്കിൽ തോക്കിന് ലൈസൻസ് ലഭിക്കുന്നത് ഇനി ഒരു വലിയ കാര്യമല്ല.

   ഗ്വാളിയോർ ജില്ലാ കളക്ടർ അനുരാഗ് ചൗധരിയാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം ഗോലാ കാ മന്ദിർ പ്രദേശത്തെ ഗോശാലയിൽ കടുത്ത തണുപ്പിനെ തുടർന്ന് ആറു പശുക്കൾ ചത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ഗ്വാളിയോർ മുൻസിപ്പൽ കോർപറേഷൻ നടത്തുന്ന ലാൽ തിപാര പ്രദേശത്തെ ഗോശാലയും അദ്ദേഹം സന്ദർശിച്ചിരുന്നു.

   പൗരത്വ ഭേദഗതി ബിൽ: ഡൽഹിയിൽ മൂന്ന് ബസുകൾ കത്തിച്ചു; മെട്രോ സ്റ്റേഷനുകൾ അടച്ചു

   ഈ വർഷം ജൂണിൽ ചൗധരി ഇറക്കിയ മറ്റൊരു ഉത്തരവും ശ്രദ്ധേയമായിരുന്നു. തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നവർ മരങ്ങൾ വെച്ചു പിടിപ്പിക്കണമെന്നും അതിനൊപ്പമുള്ള സെൽഫിയുമായി വേണം അപേക്ഷ സമർപ്പിക്കാൻ എന്നുമായിരുന്നു ഉത്തരവ്. എന്നാൽ, ചില ഗോശാലകൾ സന്ദർശിച്ചതിനു ശേഷമാണ് കളക്ടറുടെ പുതിയ ഉത്തരവെന്ന് പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്‍റ് ഓഫീസർ പറഞ്ഞു.

   നേരത്തെ, കനത്ത ശൈത്യം മൂലം പശുക്കൾ ചത്തതിന് എതിരെ ബംജ്റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ഗോലാ കാ മന്ദിറിലെയും താൽ തിപാര പ്രദേശത്തെയും ഗോശാലകളിലായി 8, 000 ത്തോളം പശുക്കളാണ് ഉള്ളത്.
   Published by:Joys Joy
   First published: