നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മഹാരാഷ്ട്രയില്‍ ആശുപത്രി ഐസിയു വാര്‍ഡില്‍ തീപ്പിടിത്തം; പത്ത് മരണം

  മഹാരാഷ്ട്രയില്‍ ആശുപത്രി ഐസിയു വാര്‍ഡില്‍ തീപ്പിടിത്തം; പത്ത് മരണം

  അഹമ്മദ് നഗറിലെ സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്.

  Image: ANI

  Image: ANI

  • Share this:
   മുംബൈ: മഹാരാഷ്ട്രയിയില്‍ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ പത്തു പേര്‍ മരിച്ചു. അഹമ്മദ് നഗറിലെ സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

   മരിച്ചവരെല്ലാം രോഗികളാണെന്നാണ് വിവരം. 17 പേരായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ അറിയിച്ചു.   സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.   Aryan Khan Case| കൈക്കൂലി ആരോപണം: ആര്യൻഖാൻ ഉൾപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാംഖഡെയെ നീക്കി

   ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി (Drug Party) ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മുതിര്‍ന്ന എന്‍സിബി (NCB) ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയെ (Sameer Wankhede)നീക്കി. കൈക്കൂലി ആരോപണം (Bribery Allegation)നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ (Shah Rukh Khan) മകന്‍ ആര്യന്‍ ഖാന്‍ (Aryan Khan) ഉള്‍പ്പെട്ട കേസ് ഇനി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് സിംഗിന്റെ (Sanjay Singh) നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കും.

   "ഞാൻ ഇപ്പോഴും മുംബൈ എൻസിബി സോണൽ ഓഫീസർ തന്നെയാണ്. ആരോപണങ്ങളിൽ ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ഇപ്പോൾ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുകയാണ്. എനിക്ക് പ്രശ്‌നങ്ങളുണ്ടായ കേസുകൾ കൈമാറി. മറ്റ് കേസുകൾ ഇപ്പോഴും എൻസിബിയുടെ പരിധിയിലാണ്,"- മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

   സി‌എൻ‌എൻ-ന്യൂസ് 18 പ്രത്യേകമായി നേടിയെടുത്ത വിവരങ്ങൾ അനുസരിച്ച്, വാങ്കഡെയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചു കഴിഞ്ഞു. മാത്രമല്ല, എൻസിബിയിൽ നിന്ന് മറ്റ് അഞ്ച് ഉയർന്ന കേസുകൾ കൈമാറാൻ എൻസിബി ഡയറക്ടർ ജനറൽ തീരുമാനിച്ചതായും ഡൽഹിയിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. മുംബൈ സോണൽ യൂണിറ്റിൽ നിന്ന് അതിന്റെ കേന്ദ്ര യൂണിറ്റിലേക്കാകും കേസ് കൈമാറുക.

   കേസുമായി ബന്ധപ്പെട്ട് ഉയർന്ന കൈക്കൂലി ആരോപണത്തിൽ വാംഖഡെ വിജിലൻസ് അന്വേഷണം നേരിടുകയാണ്. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് എന്‍സിബി അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാംഖഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

   ഇതിന് പുറമെ സമീർ വാംഖഡെയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാംഖഡെ യു പി എസ് സി പരീക്ഷയിൽ സംവരണം ലഭിക്കാൻ രേഖകളിൽ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു സമീർ വാംഖഡെയ്ക്കെതിരെ ഉയർന്ന മറ്റൊരു ആരോപണം.
   Published by:Jayesh Krishnan
   First published:
   )}