നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മഹാരാഷ്ട്ര സർക്കാർ ആശുപത്രിയില്‍ നവജാതശിശു സംരക്ഷണ വിഭാഗത്തിൽ തീപിടുത്തം; 10 കുഞ്ഞുങ്ങൾ മരിച്ചു

    മഹാരാഷ്ട്ര സർക്കാർ ആശുപത്രിയില്‍ നവജാതശിശു സംരക്ഷണ വിഭാഗത്തിൽ തീപിടുത്തം; 10 കുഞ്ഞുങ്ങൾ മരിച്ചു

    ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.

    Scenes from the hospital. (Image credits: News18)

    Scenes from the hospital. (Image credits: News18)

    • Share this:
      മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ നവജാത ശിശുസംരക്ഷണ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ഭണ്ഡാര ജില്ല ജനറൽ ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പതിനേഴ് കുഞ്ഞുങ്ങളാണ് ഈ സമയം എൻസിയുവിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴു പേരെ രക്ഷപ്പെടുത്തി. ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.

      Also Read-Rizwan | ജോലി തേടിയെത്തി; സെഞ്ചുറിയോടെ മാൻ ഓഫ് ദ മാച്ചായ തലശേരിക്കാരൻ

      സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യമന്ത്രിയോട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുവെന്നും ശിവസേനയുടെ മുഖപത്രമായ സാമ്ന റിപ്പോർട്ട് ചെയ്യുന്നു.മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും വൈകിട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രി ആശുപത്രി സന്ദർശിക്കുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.



      രാത്രി രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ പറയുന്നത്. നിയോനാറ്റൽ വിഭാഗത്തിൽ നിന്നും പുക ഉയരുന്നത് ഒരു നഴ്സിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഇവര്‍ നൽകിയ വിവരം അനുസരിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്റ്റാഫുകള്‍ സ്ഥലത്തെത്തി. ഏഴ് കുഞ്ഞുങ്ങളെ അങ്ങനെയാണ് രക്ഷപ്പെടുത്തിയത് എന്നാണ് ഇവർ പറയുന്നത്. അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പത്ത് കുഞ്ഞുങ്ങൾ അപ്പോഴേക്കും മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് ഇവരുടെ മരണമെന്നാണ് സൂചന.

      Also Read-ലൈംഗികബന്ധത്തിനിടെ കഴുത്തിൽ കെട്ടിയിരുന്ന കയർ മുറുകി: യുവാവിന് ദാരുണാന്ത്യം

      രണ്ടുനില കെട്ടിടത്തിൽ അപകടമുണ്ടായതിന്‍റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. 'SNCUവിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി'. സിവിൽ സർജൻ പ്രമോദ് ഖണ്ഡാറ്റെ അറിയിച്ചു. 'അപകടവിവരം അറിഞ്ഞയുടന്‍ തന്നെ മുഖ്യമന്ത്രി ആരോഗ്യമന്ത്രി രാജേഷ് തോപെയുമായി സംസാരിച്ച് അന്വേഷണത്തിന് നിർദേശം നൽകിയ. കളക്ടറോടും എസ്പിയോടും സംസാരിച്ചിട്ടുണ്ട്. അവരോട് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്'. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.







      പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സംഭവത്തിൽ അതീവ ദുഃഖം അറിയിച്ചിട്ടുണ്ട്.
      Published by:Asha Sulfiker
      First published:
      )}