• HOME
  • »
  • NEWS
  • »
  • india
  • »
  • ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു; ആഘോഷം അമേഠിയിലെന്ന് രാഹുല്‍ ഗാന്ധി

ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു; ആഘോഷം അമേഠിയിലെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് രാഹുല്‍ അമേഠി സന്ദർശിക്കുന്നത്.

രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധി.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: രാഹുല്‍ ഗന്ധിയുടെ ട്വിറ്റര്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. പിന്തുടരുന്നവര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ട്വീറ്റും ചെയ്തിട്ടുണ്ട്. അമേഠിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഈ നേട്ടം ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    രാഹുല്‍ ഇപ്പോള്‍ അമേഠി സന്ദർശനത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി അമേഠിയിലെത്തുന്നത്.

    നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 48 മില്യണ്‍ പേരാണ് പ്രധാനമന്ത്രിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.

    10 Million Twitter followers - thank you to each and every one of you! 🙏🙏



    Also Read രാഹുലിനെ മുഖ്യാതിഥിയാക്കി ഫ്ളക്സ് അടിച്ച വിവാദം; ഒഴിവാക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു?

    First published: