യുപി: പനിയും ശ്വാസതടസ്സവും ബാധിച്ച് ശ്രമിക് ട്രെയിനിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുപിയിലാണ് സംഭവം. കുഞ്ഞിന് വൈദ്യ സഹായം എത്തിക്കാൻ അപേക്ഷിച്ചെങ്കിലും റെയിൽവേ അധികൃതർ കനിഞ്ഞില്ലെന്ന് കുടുംബം ആരോപിച്ചു.
നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് തുണ്ട്ല സ്റ്റേഷനിൽ എത്തിയപ്പോൾ ഡോക്ടർ എത്തിയെങ്കിലും വളരെ വൈകിപ്പോയെന്ന് കുഞ്ഞിന്റെ മുത്തച്ഛനെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
കുഞ്ഞിന് അസുഖം കൂടിയതോടെ എല്ലാ സ്റ്റേഷനിലും സഹായം അഭ്യർത്ഥിച്ചിരുന്നതായി മുത്തച്ഛൻ പറയുന്നു. അലിഗഢിലാണ് ട്രെയിൻ അൽപ്പ നേരം നിർത്തിയിടുന്നത്. ഈ സമയങ്ങളിലെല്ലാം വൈദ്യസഹായം തേടിയിരുന്നതായി മുത്തച്ഛനായ ദേവ് ലാൽ പറയുന്നു.
എന്നാൽ അധികൃതരിൽ നിന്ന് അനുകൂലമായ സമീപനമായിരുന്നില്ല ലഭിച്ചിരുന്നത്. തുണ്ട്ല സ്റ്റേഷനിൽ മാത്രമേ സൗകര്യമുള്ളൂവെന്നായിരുന്നു അധികൃതരിൽ നിന്ന് ലഭിച്ച പ്രതികരണം.
You may also like:എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും; പരീക്ഷ നടത്തുന്നത് എതിർപ്പുകൾക്കിടെ [NEWS]SSLC and Plus Two examinations: കണ്ണൂരിൽ കണ്ടെയ്ൻമെന്‍റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്ക് സമീപം നിരോധനാജ്ഞ [NEWS]SSLC and Plus Two examinations | സ്കൂളിനു മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി [NEWS]അതേസമയം, കുഞ്ഞ് കോവിഡ‍് ബാധിച്ചാണോ മരിച്ചത് എന്ന സംശയത്തെ തുടർന്ന് കുടുംബത്തെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
ഇതിനുമുമ്പും ശ്രമിക് ട്രെയിനുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ നേരിടുന്ന ദുരന്തകഥകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഭക്ഷണം ലഭിക്കാതെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ മരിച്ചത്. മരിക്കുന്നതിന് മുമ്പ് 60 മണിക്കൂറോളം ഇദ്ദേഹത്തിന് ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ലെന്ന് കൂടെയുണ്ടായിരുന്ന ബന്ധു ആരോപിക്കുന്നു.
മുംബൈയിൽ നിന്നും ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട 46 കാരനാണ് മരിച്ചത്. മുംബൈ ലോക്മാന്യ ടെർമിനലിൽ നിന്നും മെയ് 20 ന് വൈകിട്ട് 7 നാണ് ട്രെയിൻ പുറപ്പെട്ടത്. ട്രെയിൻ അവസാന സ്റ്റോപ്പായ വരാണസിയിൽ എത്തുന്നത് മെയ് 23 ന് രാവിലെ 7.30 നും. ഇതിനിടിയിൽ ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നാണ് ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.