നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Suicides in India| ഇന്ത്യയിൽ ആത്മഹത്യകളുടെ എണ്ണത്തിൽ 10% വർദ്ധന; പ്രധാന കാരണം കുടുംബപ്രശ്നങ്ങളും രോഗങ്ങളും

    Suicides in India| ഇന്ത്യയിൽ ആത്മഹത്യകളുടെ എണ്ണത്തിൽ 10% വർദ്ധന; പ്രധാന കാരണം കുടുംബപ്രശ്നങ്ങളും രോഗങ്ങളും

    ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, വീട്ടമ്മമാർ എന്നിവരാണ് മരിച്ചവരിൽ കൂടുതൽ പേരും

    പ്രതീകാത്മകചിത്രം

    പ്രതീകാത്മകചിത്രം

    • Share this:
      കോവിഡ് മഹാമാരി (Covid Pandemic) സൃഷ്‌ടിച്ച ആഘാതത്തെ രാജ്യം മുഴുവൻ നേരിടുമ്പോഴും ഇന്ത്യയിലെ (India) ആത്മഹത്യകളിൽ (Suicides) 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, വീട്ടമ്മമാർ എന്നിവരാണ് ജീവിതം അവസാനിപ്പിച്ചതിൽ ഭൂരിഭാഗവും. ഇന്ത്യയിലെ 53 മഹാനഗരങ്ങളിൽ വെച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് (Delhi) ഏറ്റവും കൂടുതൽ ആത്മഹത്യകൾ രേഖപ്പെടുത്തപ്പെട്ടത്. 24 ശതമാനമാണ് ഡൽഹിയിലെ ആത്മഹത്യാ നിരക്ക്. കുടുംബ പ്രശ്നങ്ങളും രോഗാവസ്ഥയുമാണ് ആത്മഹത്യ ചെയ്യാൻ കൂടുതൽ ആളുകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

      ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ സി ആർ ബി) നൽകുന്ന കണക്കുകൾ പ്രകാരം, 2020 ൽ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,53,052 ആത്മഹത്യകളാണ്. 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്താൽ 2020 ൽ ആത്മഹത്യകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആത്മഹത്യാനിരക്കിന്റെ കാര്യത്തിൽ 2019 ൽ നിന്ന് 8.7 ശതമാനത്തിന്റെ വർദ്ധനവാണ് 2020 ൽ രേഖപ്പെടുത്തിയത്. യഥാക്രമം ദിവസവേതനത്തിന് ജോലി ചെയ്യുന്നവർ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരാണ് പുരുഷന്മാരിൽ കൂടുതലായി ആത്മഹത്യ ചെയ്യുന്നതെന്നും എൻ സി ആർ ബി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആത്മഹത്യ ചെയ്ത സ്ത്രീകളിൽ കൂടുതൽ പേരും വീട്ടമ്മമാർ ആയിരുന്നു.

      "ആകെ ആത്മഹത്യ ചെയ്ത 1,085,32 പുരുഷന്മാരിൽ കൂടുതൽ പേരും ദിവസവേതനത്തിന് തൊഴിൽ ചെയ്യുന്നവരും (33,164) സ്വയംതൊഴിൽ ചെയ്യുന്നവരും (15,990) തൊഴിൽരഹിതരും (12,893) ആയിരുന്നു", റിപ്പോർട്ട് പരാമർശിക്കുന്നു. "2020 ൽ രാജ്യത്ത് ആകെ 44,498 സ്ത്രീകളാണ് ആത്മഹത്യയിൽ അഭയം പ്രാപിച്ചത്. അവരിൽ കൂടുതൽ പേരും വീട്ടമ്മമാർ (22,372). 5,559 വിദ്യാർത്ഥിനികളും ദിവസവേതനത്തിന് തൊഴിൽ ചെയ്യുന്ന 4,493 പേരും സ്ത്രീകൾക്കിടയിൽ ആത്മഹത്യ ചെയ്തു", റിപ്പോർട്ട് കൂട്ടിച്ചേർത്തു.

      Also Read-കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽവാസി പിടിയിൽ

      ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 22 പേർ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അവരിൽ 5 പേർ തൊഴിൽരഹിതരും 9 പേർ ദിവസവേതനത്തിന് തൊഴിൽ ചെയ്യുന്നവരും 2 വീതം ആളുകൾ സ്വയം തൊഴിൽ ചെയ്യുന്നവരും വീട്ടമ്മമാരും ആയിരുന്നു. അവശേഷിക്കുന്ന 4 പേർ 'മറ്റുള്ളവർ' എന്ന വിഭാഗത്തിൽപെടുന്നവരാണ്.

      നഗരങ്ങളിലെ സാഹചര്യം

      മഹാനഗരങ്ങളിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഡൽഹിയിലാണ്. 2019 നെ അപേക്ഷിച്ച് ഇവിടെ 2020 ൽ ആത്മഹത്യകളുടെ എണ്ണത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. തൊട്ടുപിന്നാലെ ചെന്നൈ, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളുമുണ്ട്.

      Also Read-ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; ഡ്രൈവർ ഓടി രക്ഷപ്പെട്ടു; ഓട്ടോ കത്തിച്ചു

      കർഷക ആത്മഹത്യ

      2020 ൽ ആത്മഹത്യ ചെയ്തവരിൽ 7 ശതമാനം പേരും (10,677) കർഷകമേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നവരായിരുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അവരിൽ 5,579 പേർകർഷകരും 5098 പേർ കർഷകത്തൊഴിലാളികളുമായിരുന്നു. പശ്ചിമ ബംഗാൾ, ബീഹാർ, നാഗാലാ‌ൻഡ്, ത്രിപുര, ഉത്തരാഖണ്ഡ്, ചണ്ടീഗഡ്, ഡൽഹി, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

      ആത്മഹത്യയുടെ കാരണം

      മഹാമാരിയുടെ ഘട്ടത്തിൽ കുടുംബ പ്രശ്നങ്ങളും രോഗാവസ്ഥയുമാണ് ആത്മഹത്യകൾക്ക് കാരണമായ പ്രധാന ഘടകങ്ങൾ. മയക്കുമരുന്ന് ഉപഭോഗം, പ്രണയനൈരാശ്യം, കടം, സാമ്പത്തികത്തകർച്ച തുടങ്ങിയവയും മറ്റു പ്രധാന കാരണങ്ങളാണ്.

      ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Naseeba TC
      First published:
      )}