News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 15, 2021, 11:53 AM IST
പ്രതീകാത്മക ചിത്രം
മുംബൈ: പട്ടം പറത്തുന്നതിനിടയിൽ ചാണകക്കുഴിയിൽ വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. മുംബൈയിലെ കണ്ഡിവാലി മേഖലയിൽ ഇന്നലെയായിരുന്നു സംഭവം. സ്ഥലത്തെ എസ്ആർഎ കോളനിയിലുള്ള കുട്ടിയാണ് അപകടത്തിൽ മരിച്ചത്.
താഴെ വീഴുന്ന പട്ടം പിടിക്കാനായി ഓടുന്നതിനിടയിൽ അബദ്ധത്തിൽ ചാണകക്കുഴിയിൽ വീഴുകയായിരുന്നു. മകര സംക്രാന്തി ദിനത്തിൽ പട്ടം പറത്തൽ പ്രധാന ചടങ്ങാണ്. ഇതിന്റെ ഭാഗമായിട്ടാണ് കുട്ടി പട്ടം പറത്തിയത്.
കോളനിയിൽ പശുക്കളെ പാർപ്പിക്കുന്ന സ്ഥലത്ത് പട്ടം പൊട്ടി വീഴുകയായിരുന്നു. ചാണകക്കുഴിക്ക് മുകളിലാണ് പട്ടം വീണതെന്ന് മനസ്സിലാകാതെ പട്ടം പിടിക്കാൻ ചാടിയതോടെ കുഴിയിലേക്ക് താഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുള്ള നിർമാണ തൊഴിലാളികളാണ് ആദ്യം എത്തുന്നത്.
You may also like:ഇതര ജാതിയിലുള്ള യുവാവുമായുള്ള വിവാഹം വീട്ടുകാർ എതിർത്തു; കോടതി കെട്ടിടത്തിൽ നിന്നും പെൺകുട്ടി ചാടി
ആഴമുള്ള കുഴിയായതിനാൽ ആർക്കും ഇറങ്ങി ചെന്ന് കുഞ്ഞിനെ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാനായി പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും രക്ഷാപ്രവർത്തനം വിഫലമായി. ചാണകക്കുഴിയിൽ പൂർണമായും കുട്ടി മുങ്ങിപ്പോകുകയായിരുന്നു.
ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാര് പറയുന്നു.
സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അപകടം നടത്തി ചാണകക്കുഴി അലക്ഷ്യമായി തുറന്നിട്ടതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Published by:
Naseeba TC
First published:
January 15, 2021, 11:53 AM IST