• HOME
  • »
  • NEWS
  • »
  • india
  • »
  • Accident Death | യാത്ര ചെയ്യുന്നതിനിടെ ബൈക്കില്‍ ഷാള്‍ കുരുങ്ങി; പത്തു വയസുകാരിയ്ക്ക് ദാരുണാന്ത്യം

Accident Death | യാത്ര ചെയ്യുന്നതിനിടെ ബൈക്കില്‍ ഷാള്‍ കുരുങ്ങി; പത്തു വയസുകാരിയ്ക്ക് ദാരുണാന്ത്യം

റോഡില്‍ തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍നിന്നു വേര്‍പെട്ടാണു മരിച്ചത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോയമ്പത്തൂര്‍: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പത്തുവയസുകാരിയ്ക്ക് ദാരുണാന്ത്യം. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്‌മണിയുടെ മകള്‍ ദര്‍ശന(10)യാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍ക്കാരനായ വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

    അസുഖമുള്ളതിനാല്‍ കാറ്റു തട്ടാതിരിക്കാന്‍ ഷാള്‍ കുട്ടിയുടെ കഴുത്തില്‍ മുറുക്കി ചുറ്റിയിരുന്നു. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. റോഡില്‍ തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍നിന്നു വേര്‍പെട്ടാണു മരിച്ചത്.

    Also Read-Wild Elephant Attack | കണ്ണൂരില്‍ കള്ള് ചെത്ത് തൊഴിലാളി കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു

    മൂന്നാറിൽ ട്രെക്കിങിന് എത്തിയ യുവാവ് പാറക്കെട്ടിൽ വീണ് മരിച്ചു
     ട്രെക്കിങ്ങിനിടെ പാറക്കെട്ടിലേക്ക് കാൽ വഴുതി വീണ യുവാവ് മരിച്ചു. ചേലാട് സ്വദേശി വൈലിപ്പറമ്ബില്‍ ഷിബിനാണ് മരിച്ചത്. മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവാണ് പാറക്കെട്ടില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. കരടിപ്പാറയിൽ ട്രെക്കിങിന് എത്തിയതായിരുന്നു ഷിബിൻ ഉൾപ്പെട്ട പതിനേഴംഗ സംഘം. അപകടം നടന്ന ശേഷം ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    ഷിബിന്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ എത്തിയത്. രാത്രിയില്‍ കരടിപ്പാറക്ക് സമീപമായിരുന്നു ഇവര്‍ ടെന്‍റ് കെട്ടി താമസിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഇവര്‍ താമസിച്ചിരുന്നതിന് സമീപമുള്ള പാറക്കെട്ടിലേക്ക് യുവാവും സുഹൃത്തും നടന്ന് പോയതായാണ് പോലീസ് നല്‍കുന്ന വിവരം. ട്രെക്കിങ് നടത്തുന്നതിനിടെ യുവാവ് കാൽ വഴുതി താഴ്ചയിലേക്ക് വീഴുകയായിരുന്നു.



    സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

    Published by:Jayesh Krishnan
    First published: