തിരുപ്പതി: അമ്മ മരിച്ചതറിയാതെ പത്തുവയസുകാരന് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലു ദിവസം. തിരുപ്പതിയിലെ വിദ്യനഗറിലാണ് സംഭവം. ശനിയാഴ്ച വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കുട്ടി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മരണവിവരം പുറത്തറിയുന്നത്. വിദ്യാനഗര്‍ സ്വദേശിനി രാജലക്ഷ്മിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജലക്ഷ്മിയും മകനും തനിച്ചായിരുന്നു താമസം. മരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇവര്‍ മാര്‍ച്ച് എട്ടിന് ഛര്‍ദിക്കുകയും ശേഷം ഉറങ്ങുകയുമായിരുന്നുവെന്ന് മകന് പൊലീസിനോട് പറഞ്ഞു. ക്ഷീണം കാരണം വിശ്രമിക്കുകയായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് മകന് പറഞ്ഞു.
കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൊലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Child Death | കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്ന് വയസുകാരന് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വലിയമല കുറങ്ങണംകോട് സിന്ധുവിന്റെ മകന് സൂരജാണ് മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ മാവിന്റെ കൊമ്പില്‍ കയര്‍ കെട്ടി കളിക്കുകയായിരുന്നു സൂരജ്. അപകടമുണ്ടായ ഉടനെ കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സൂരജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശി പുഷ്പയ്ക്കും ഗുരുതരമായി പരിക്കേറ്റു. അറുപത് വയസ്സുള്ള പുഷ്പ മാവിന് തൊട്ടടുത്തുള്ള കുഴിയില്‍ വീഴുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.