നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു കശ്മീരിൽ തിരുപ്പതി ക്ഷേത്രം നിർമിക്കാൻ 100 ഏക്കർ അനുവദിച്ചതായി റിപ്പോർട്ട്

  ജമ്മു കശ്മീരിൽ തിരുപ്പതി ക്ഷേത്രം നിർമിക്കാൻ 100 ഏക്കർ അനുവദിച്ചതായി റിപ്പോർട്ട്

  അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിന് തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതിനിധികളും ഭരണകൂടവുമായുള്ള ചർച്ച തുടരുകയാണ്

  News18 Malayalam

  News18 Malayalam

  • Share this:
   ഹൈദരാബാദ്: തിരുപ്പതി ക്ഷേത്ര നിർമാണത്തിനായി കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീര്‍ 100 ഏക്കർ ഭൂമി അനുവദിച്ചതായി റിപ്പോർട്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ജമ്മുവിൽ വെങ്കിടേശ്വര സ്വാമിയുടെ ക്ഷേത്രം നിര്‍മിക്കാനാണ് ഭൂമി അനുവദിച്ചത്. ''ക്ഷേത്രം നിർമിക്കുന്നതിനായി ഏഴ് സ്ഥലങ്ങൾ ജമ്മു ഭരണകൂടം കണ്ടെത്തി. അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിന് തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതിനിധികളും ഭരണകൂടവുമായുള്ള ചർച്ച തുടരുകയാണ്.''- ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി ന്യൂസ് 18നോട് പറഞ്ഞു.

   ജമ്മു കദ്ര പാതക്ക് സമീപം ഭൂമി വിട്ടുനൽകാൻ തയാറാണെന്ന് ജമ്മു കശ്മീർ ഭരണകൂടം സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇവിടെ തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു വേദ പഠന സ്കൂളും ആശുപത്രിയും രണ്ട് വർഷത്തിനുള്ളിൽ നിർമിക്കും.

   Also Read- കേന്ദ്ര ബജറ്റ് ദിനത്തിൽ CNBC TV18 മുന്നിൽ; ഇംഗ്ലീഷ് ചാനലുകളെ ബഹദൂരം പിന്നിലാക്കി

   '' ഞങ്ങൾ ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയെ കണ്ട് പ്രോജക്ടിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. തങ്ങൾക്കായി ഭഗവാൻ വേങ്കടേശ്വര സ്വാമിക്കായി ക്ഷേത്രം നിർമിക്കണമെന്ന് വടക്കേ ഇന്ത്യക്കാർ ഞങ്ങളോട് നിരന്തരം ആവശ്യപ്പെടുകയാണ്. മുംബൈയിലെയും ജമ്മുവിലെയും ക്ഷേത്രത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും''- 'ടിടിഡി ബോർഡ് അംഗം പുട്ട പ്രതാപ് റെഡ്ഡി ന്യൂസ് 18നോട് പറഞ്ഞു.

   കൂടാതെ കുരുക്ഷേത്രയിൽ വേദപഠന ശാല നിർമിക്കാനും തിരുപ്പതി വെങ്കടേശ്വര ദേവസ്ഥാനത്തിന് പദ്ധതിയുണ്ട്. ബാന്ദ്രയിൽ തിരുപ്പതി ക്ഷേത്രം നിർമിക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ ഇതിനകം തന്നെ ഭൂമി അനുവദിച്ചിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}