• HOME
  • »
  • NEWS
  • »
  • india
  • »
  • Monument Mitra | രാജ്യത്തെ 1000 സ്മാരകങ്ങള്‍ ഇനി നിങ്ങള്‍ക്കും ഏറ്റെടുക്കാം; സ്മാരക മിത്ര പദ്ധതിയുമായി സാംസ്‌കാരിക മന്ത്രാലയം

Monument Mitra | രാജ്യത്തെ 1000 സ്മാരകങ്ങള്‍ ഇനി നിങ്ങള്‍ക്കും ഏറ്റെടുക്കാം; സ്മാരക മിത്ര പദ്ധതിയുമായി സാംസ്‌കാരിക മന്ത്രാലയം

ചരിത്ര സ്ഥലങ്ങളും സ്മാരകങ്ങളും ഇനി അറ്റകുറ്റപ്പണികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്കോ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കോ ഏറ്റെടുക്കാം

  • Share this:
    സ്മാരക മിത്ര (smaraka mithra) പദ്ധതിയ്ക്ക് കീഴില്‍ വിജ്ഞാപനം ചെയ്യപ്പെട്ട 1000 ചരിത്ര സ്ഥലങ്ങളും സ്മാരകങ്ങളും (monuments) ഇനി അറ്റകുറ്റപ്പണികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്കോ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കോ ഏറ്റെടുക്കാം. സ്മാരകങ്ങൾ ഇത്തരത്തിൽ കൈമാറാനുള്ള പദ്ധതിയ്‌ക്കായിതയ്യാറെടുപ്പുകൾ നടത്തി വരികയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം (union culture ministry).

    ''സംസ്ഥാനങ്ങളിലുടനീളമുള്ള ഏകദേശം 1,000 ചരിത്ര സ്ഥലങ്ങളോ സ്മാരകങ്ങളോ സ്മാരക മിത്ര പദ്ധതികളിലോ മറ്റ് ചില പദ്ധതിക്ക് കീഴിലോ കൊണ്ടുവരാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. പുരാണ ക്വില, സഫ്ദര്‍ജംഗ് ശവകുടീരം (ഡല്‍ഹി) തുടങ്ങിയ നിരവധി സ്മാരകങ്ങള്‍ മോടി പിടിപ്പിക്കാൻ ഈ പദ്ധതി സഹായിക്കും. അവ അത്ര നല്ല നിലയിലല്ല ഇപ്പോഴുള്ളത്. അതിനാല്‍ ഇത്തരം സ്മാരകങ്ങള്‍ മെച്ചപ്പെടുത്തിക്കഴിഞ്ഞാല്‍, വിനോദസഞ്ചാരം (tourism) പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന്,'' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യ എക്സ്പ്രെസിനോട് പറഞ്ഞു.

    വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട ടൂറിസം അനുഭവം പ്രദാനം ചെയ്യുന്നതിനും പൈതൃക കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിനുമാണ് സ്മാരക മിത്ര പദ്ധതി വിഭാവനം ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. ദാരാ ഷിക്കോ ലൈബ്രറി പോലുള്ള 24-ലധികം സൈറ്റുകള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചു. ബില്‍ഡിംഗ് (ഡല്‍ഹി), അഗ്വാഡ ഫോര്‍ട്ട് (ഗോവ), ബാര ലാവോ കാ ഗുംബാദ് (ഡല്‍ഹി), റാണി-കി-വാവ് (ഗുജറാത്ത്), അബ്ദുര്‍ റഹീം ഖാന്‍-ഇ-ഖാനയുടെ ശവകുടീരം (ഡല്‍ഹി), ഗണ്ടിക്കോട്ട ഫോര്‍ട്ട് (ആന്ധ്രാപ്രദേശ്), ചെങ്കോട്ട (ഡല്‍ഹി), അജന്ത ഗുഹകള്‍ (മഹാരാഷ്ട്ര) തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നവയാണ്.

    Also Read-Ukraine Crisis| രക്ഷാദൗത്യത്തിന് കേന്ദ്രമന്ത്രിമാര്‍ നേരിട്ടിറങ്ങുന്നു; നാലു മന്ത്രിമാർ യുക്രെയിന്‍ അതിര്‍ത്തിയിലേക്ക്

    മെച്ചപ്പെട്ട അറ്റകുറ്റപ്പണികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമപ്പുറം ഇത്തരം സംരംഭങ്ങള്‍ വലിയ തൊഴിലവസരങ്ങള്‍ (job opportunities) സൃഷ്ടിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''ഞങ്ങള്‍ ഈ പദ്ധതിയിൽ വിജയിച്ചു കഴിഞ്ഞാല്‍, സംസ്ഥാനങ്ങളും മുനിസിപ്പല്‍ കേന്ദ്രങ്ങളും (municipal bodies) കൂടുതൽ വിനോദസഞ്ചാര സാധ്യതകള്‍ തേടുമെന്നും'' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    സ്മാരകം വാങ്ങിക്കുന്ന ആളുകള്‍ ആ സ്ഥലത്ത് അടിസ്ഥാനവും നൂതനവുമായ സൗകര്യങ്ങള്‍ ഉണ്ടാക്കി എടുക്കണം, അത് കൂടാതെ സ്മാരകത്തിന്റെ പരിപാലനവും അവരുടെ ചുമതലയാണ്. എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മോടിപിടിപ്പിക്കല്‍, ശുചിത്വം എന്നീ കാര്യങ്ങളൊരുക്കുന്നത് സ്ഥലത്തെ സന്ദര്‍ശകരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ചില സ്മാരകങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളായ കഫെറ്റീരിയകള്‍, രാത്രി സന്ദര്‍ശനത്തിനുള്ള സൗകര്യം, പതിവ് സാംസ്‌കാരിക പരിപാടികള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, നൂതന നിരീക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം.

    Also Read-Russia-Ukraine war | യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ ജാഗ്രതയോടെ നീങ്ങുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ

    പൈതൃക സ്ഥലങ്ങള്‍ വികസിപ്പിക്കുക, കൂടുതല്‍ വിനോദസഞ്ചാര സൗഹൃദമാക്കുക, രാജ്യത്ത് അവയുടെ സാംസ്‌കാരിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സ്മാരകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം സ്മാരകത്തിന്റെ പരിപാലനത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി വിനിയോഗിക്കും.
    Published by:Jayesh Krishnan
    First published: