• HOME
  • »
  • NEWS
  • »
  • india
  • »
  • AIMIM LEADER | അസദുദ്ദീന്‍ ഒവൈസിയുടെ ദീര്‍ഘായുസിനായി ഹൈദരാബാദില്‍ 101 ആടുകളെ ബലികൊടുത്ത് പ്രാര്‍ഥന

AIMIM LEADER | അസദുദ്ദീന്‍ ഒവൈസിയുടെ ദീര്‍ഘായുസിനായി ഹൈദരാബാദില്‍ 101 ആടുകളെ ബലികൊടുത്ത് പ്രാര്‍ഥന

ഹൈദരാബാദിലെ ഒവൈസിയുടെ അനുയായി കൂടിയായ വ്യവസായി ആണ് 101 ആടുകളെ ബലികൊടുത്ത് പ്രാര്‍ഥന നടത്തിയത്.

അസദുദ്ദീന്‍ ഒവൈസി

അസദുദ്ദീന്‍ ഒവൈസി

  • Share this:
    ഹൈദരാബാദ് :  AIMIM(All India Majlis-e-Ittehadul Muslimeen) നേതാവ് അസദുദ്ദീന്‍ ഒവൈസി (Asaduddin Owaisi) എം.പിയുടെ കാറിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഒവൈസിയുടെ ദീര്‍ഘായുസിനായി ഹൈദരാബാദില്‍ 101 ആടുകളെ ബലികൊടുത്ത് അനുയായിയുടെ പ്രാര്‍ഥന.  ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ വച്ചായിരുന്നു സംഭവം.  തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി വരവേ  ഒവൈസിയുടെ വാഹനത്തിനു നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

    ആക്രമണത്തില്‍ വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായെങ്കിലും ഒവൈസി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    ALSO READ- UP Election 2022 | യോഗി ആദിത്യനാഥ് ഖൊരഗ്പൂര്‍ അര്‍ബനില്‍ സ്ഥാനാര്‍ഥി; നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് അമിത് ഷായുടെ സാന്നിദ്ധ്യം

    സംഭവത്തിന് ശേഷം ഒവൈസിയുടെ ആയുസിനും സുരക്ഷയ്ക്കുമായി അനുയായികള്‍ പല സ്ഥലത്തും നേര്‍ച്ചകളും പ്രാര്‍ഥനകളും നടത്തി വരുന്നതിനിടെയാണ് ഹൈദരാബാദിലെ ഒവൈസിയുടെ അനുയായി കൂടിയായ വ്യവസായി 101 ആടുകളെ ബലികൊടുത്ത് പ്രാര്‍ഥന നടത്തിയത്.

    ആക്രമണത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷവര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒവൈസി ഇത് നിരസിക്കുകയാണ് ചെയ്തത്.

    Anna Hazare | സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍പന; അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

    മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കിയ മഹാരാഷ്ട്ര(Maharashtra) സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ(Anna Hazare). ഇത് സംബന്ധിച്ച് മുന്നറയിപ്പ് നല്‍കികൊണ്ട് മുഖ്യമന്ത്രിയ്ക്ക് അദ്ദേഹം കത്തയച്ചു.

    സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്പനക്കായി അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

    എന്നാല്‍ ഈ തീരുമാനം നിര്‍ഭാഗ്യകരമാണ്. ഇത് വരും തലമുറയെ ദോഷകരമായി ബാധിക്കും. ഈ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.

    Suspension | പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചു; കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

    അഹമ്മദാബാദ്: പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചതിന് കോണ്‍ഗ്രസ്(Congress) നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ്(Suspend) ചെയ്തു. അഹമ്മദാബാദിലെ ഡാനിലിംഡാ കൗണ്‍സിലര്‍ ജമനാബെന്‍ വഗഡയുടെ പേരിലാണ് നടപടി.

    പാര്‍ട്ടിയില്‍ തന്റെ എതിരാളികളായ എം.എല്‍.എ. ശൈലേഷ് പര്‍മാര്‍, പ്രതിപക്ഷനേതാവ് ഷെഹസാദ് ഖാന്‍ പഠാന്‍ എന്നിവരെ ഇല്ലാതാക്കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു. ദുര്‍മന്ത്രവാദിനിയുമായി ജമനാബെന്‍ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

    പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ തന്നെ ഇരുത്തണമെന്നും മന്ത്രവാദിനിയോട് ആവശ്യപ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൗണ്‍സിലറെ താത്കാലികമായി പുറത്താക്കിയത്.


    Published by:Arun krishna
    First published: