• HOME
  • »
  • NEWS
  • »
  • india
  • »
  • NIA, ED Raid PFI| പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ‍്; ദേശീയ നേതാക്കൾ അടക്കം 106 പേർ കസ്റ്റഡിയിൽ

NIA, ED Raid PFI| പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ‍്; ദേശീയ നേതാക്കൾ അടക്കം 106 പേർ കസ്റ്റഡിയിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 22പേരെയാണ് കസ്റ്റഡിയിലെടുത്തത്.

  • Last Updated :
  • Share this:
    ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി കേന്ദ്ര ഏജൻസികൾ
    നടത്തിയ പരിശോധനയിൽ 106പേർ കസ്റ്റഡിയിൽ. ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 22പേരെയാണ് കസ്റ്റഡിയിലെടുത്തത്.

    റെയ്ഡിൽ ഹാർഡ് ഡിസ്‌ക്കുകളും മൊബൈൽ ഫോണുകളും, ലഘുലേഖകളും പിടിച്ചെടുത്തു. റെയ്ഡിനെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഈരാറ്റുപേട്ട പട്ടാമ്പി ,എന്നിവിടങ്ങളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു.

    മഹാരാഷ്ട്രയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 20 പേരെ അറസ്റ്റ് ചെയ്തു. ഔറംഗാബാദ്, പൂനെ, കോലാപൂർ, ബീഡ്, പർഭാനി, നന്ദേഡ്, ജൽഗാവ്, ജൽന, മാലേഗാവ്, നവി മുംബൈ, താനെ, മുംബൈ എന്നിവിടങ്ങളിലാണ് മഹാരാഷ്ട്ര എടിഎസ് റെയ്ഡ് നടത്തിയത്.

    Also Read- പോപ്പുലർ ഫ്രണ്ട്; സംസ്ഥാനത്ത് അമ്പതിലേറെ ഇടങ്ങളിൽ NIA റെയ്ഡ്; നിരവധി നേതാക്കൾ കസ്റ്റഡിയിൽ

    മുംബൈ, നാസിക്, ഔറംഗബാദ്, നന്ദേഡ് എന്നിവിടങ്ങളിൽ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നാല് കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി (153 എ, 121 എ, 109, 120 ബി), യുഎപിഎ സെക്ഷൻ 13(1) (ബി) എന്നീ വകുപ്പുകളാണ് ചുമത്തിയത്. മഹാരാഷ്ട്രയിൽ മാത്രം 20 പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

    Also Read- 'തങ്ങൾക്ക് എന്തോ പ്രത്യേക പ്രിവിലേജ് ഉണ്ടെന്ന് ധരിക്കുന്ന ചില വിഭാഗങ്ങളുടെ ഈഗോയാണ് പോലീസിന് മുന്‍പില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്'

    ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് റെയ്ഡുകൾ എന്നാണ് റിപ്പോർട്ടുകൾ. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ഇഡി സർക്കാരുമായി പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

    ഗുരുതരമായ ആരോപണങ്ങളാണ് സംഘടനയ്ക്കെതിരെയുള്ളത്. പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കുമെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
    Published by:Naseeba TC
    First published: