നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇമ്രാൻഖാന്റെ മോദി അനുകൂല പരാമർശത്തിന് പിന്നിൽ കോൺഗ്രസ്: നിർമല സീതാരാമൻ

  ഇമ്രാൻഖാന്റെ മോദി അനുകൂല പരാമർശത്തിന് പിന്നിൽ കോൺഗ്രസ്: നിർമല സീതാരാമൻ

  പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മോദിയെ നീക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണിതെന്നും അവർ പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്.

  നിർമല സിതാരാമൻ

  നിർമല സിതാരാമൻ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമർശത്തിനു പിന്നിൽ കോൺഗ്രസെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മോദിയെ നീക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണിതെന്നും അവർ പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്.

   also read: സൂക്ഷിച്ചു സംസാരിക്കണം; സ്ത്രീകളെ ലൈംഗികമായി പരാമർശിക്കുന്നതിനെതിരേ പ്രതിരോധമന്ത്രി

   എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്നറിയില്ല. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഓരോ സമയത്തും ഇറക്കിയിട്ടുണ്ട്. ഇത് വ്യക്തിപരമായി എന്റെ കാഴ്ചപ്പാടാണ്. എന്റെ പാർട്ടിയുടെയോ സർക്കാരിന്റേതോ അല്ല. നിരവധി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ പാകിസ്ഥാനിൽ പോയി മോദിയെ പുറത്താക്കാൻ സഹായം അഭ്യർഥിച്ചിട്ടുണ്ട്. അവർ‌ അവിടെ ചെന്ന് പറഞ്ഞു, മോദിയെ പുറത്താക്കാൻ ഞങ്ങളെ സഹായിക്കൂ. ഇത് കോൺഗ്രസിന്റെ പദ്ധതികളുടെ ഭാഗമാണോ എന്ന് ഞാൻ അതിശയിച്ച് പോവുകയാണ്. ഇതിലൂടെ എന്ത് നേടുമെന്ന് സത്യസന്ധമായി എനിക്കറിയില്ല' - നിർമല സീതാരാമൻ വ്യക്തമാക്കുന്നു.

   തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ മാത്രമെ സമാധാന ചർച്ചകൾക്ക് സാധ്യതയുള്ളുവെന്ന് ഇമ്രാൻഖാൻ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന കാര്യത്തിൽ ഭയമുണ്ടെന്നും ഇമ്രാൻ പറഞ്ഞിരുന്നു. ബിജെപി വിജയിച്ചാൽ കശ്മീർ പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

   ഇമ്രാൻ ഖാൻറെ മോദി അനുകൂല പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മോദിക്ക് വോട്ട് ചെയ്യുന്നത് പാകിസ്ഥാന് വോട്ട് ചെയ്യുന്നത് പോലെയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിർമല സീതാരാമന്റെ പ്രതികരണം.

   സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിനു മുമ്പ് എന്താണ് പറയാൻ പോകുന്നതെന്നതിനെക്കുറിച്ച് ധാരണ വേണമെന്ന് അവർ പറഞ്ഞു.

   Published by:Gowthamy GG
   First published:
   )}