നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19| മഹാരാഷ്​ട്രയില്‍ ഇന്ന് 1089 പേര്‍ക്കു രോഗം​ സ്​ഥിരീകരിച്ചു; 37 മരണം

  COVID 19| മഹാരാഷ്​ട്രയില്‍ ഇന്ന് 1089 പേര്‍ക്കു രോഗം​ സ്​ഥിരീകരിച്ചു; 37 മരണം

  മഹാരാഷ്​ട്രയില്‍ രോഗികളുടെ എണ്ണം 19,063 ആയും മരണം 731 ആയും ഉയര്‍ന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: മഹാരാഷ്​ട്രയില്‍ ഇന്ന് 1089 പേര്‍ക്കു കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 37 പേര്‍ മരിച്ചു. ഇതോടെ സംസ്​ഥാനത്തെ രോഗികളുടെ എണ്ണം 19,063 ആയും മരണം 731 ആയും ഉയര്‍ന്നു.

   കഴിഞ്ഞ നാല്​ ദിവസമായി പ്രതിദിനം ആയിരത്തിലേറെ പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിക്കുന്നത്​. 30 ലേറെ പേര്‍ മരിക്കുകയും ചെയ്യുന്നു. 43 പേരുടെ മരണമാണ്​ വ്യാഴാഴ്​ച ദിവസം മാത്രം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഒരു ദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന വലിയ മരണ സംഖ്യയാണിത്​. രോഗികളിലും മരിച്ചവരിലും പകുതിയിലേറെയും മുംബൈ നഗരത്തില്‍ നിന്നാണ്​.
   You may also like:'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി [NEWS]മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക് [NEWS]Reliance Jio And Vista Equity Partners Deal: വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]
   ധാരാവിയില്‍ വെള്ളിയാഴ്ച 25 പേര്‍ക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു, നാല്​ പേര്‍ മരിച്ചു. 808 പേര്‍ക്കാണ്​ ഇതുവരെ ധാരാവിയില്‍ രോഗം പടര്‍ന്നത്​. 26 പേര്‍ മരിച്ചു. മുംബൈ സെന്‍ട്രല്‍ ജയിലില്‍ 77 വിചാരണ തടവുകാര്‍ക്കും 27 ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു.
   Published by:user_49
   First published:
   )}