റാഞ്ചി: ജാർഖണ്ഡിൽ നക്സൽ ആക്രമണത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പരുക്ക്. 11 പേർക്കാണ് പരുക്കേറ്റത്. സെരൈകേല ഖർസാവൻ ജില്ലയിൽ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
കുചൈ വനമേഖയിൽ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സിആർപിഎഫിന്റെ കോബ്ര യൂണിറ്റും പൊലീസ് സംഘവും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് തെരച്ചിൽ നടത്തിയത്. മാലിന്യങ്ങൾക്കിടയിലാണ് ഐഇഡി ഒളിപ്പിച്ച് വച്ചിരുന്നത്.
കോബ്ര വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥർക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ ഹെലികോപ്റ്റർ മാർഗം റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ നക്സൽ വിരുദ്ധ ഓപ്പറേഷനായാണ് കോബ്ര സംഘത്തെ സിആർപിഎഫ് നിയമിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.