നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ തീപിടിത്തം; മരണം 11 ആയി

  തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ തീപിടിത്തം; മരണം 11 ആയി

  മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും.

  ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു.

  ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു.

  • Share this:
   ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് സ്വകാര്യ പടക്ക നിർമ്മാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. 14 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാസി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   പടക്കങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ കൂടുക്കലർന്നാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. അപകടത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പത്ത് അഗ്നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ സ്ഥലത്തെത്തി.

   സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് താനെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ.  ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

   Also Read തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്   മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും.   തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര രക്ഷാപ്രവർത്തനവും പിന്തുണയും ആശ്വാസവും നൽകണമെന്നും അദ്ദേഹം  സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
   Published by:Aneesh Anirudhan
   First published:
   )}