HOME » NEWS » India » 11 FISHERMEN MISSING AFTER BOAT CAPSIZE

കന്യാകുമാരിയിൽനിന്നു മീൻ പിടിക്കാൻ പോയ ബോട്ട് അപകടത്തിൽപെട്ടു; 11 പേരെ കാണാതായി

കന്യാകുമാരിയിലെ ജോസഫ് ഫ്രാങ്ക്‌ലിന്റെ ഉടമസ്ഥതയില്‍ ഐഎന്‍ഡി-ടിഎന്‍-15-എംഎം-4775 നമ്പര്‍ മെഴ്‌സിഡസ് എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.

News18 Malayalam | news18-malayalam
Updated: April 25, 2021, 4:30 PM IST
കന്യാകുമാരിയിൽനിന്നു മീൻ പിടിക്കാൻ പോയ ബോട്ട് അപകടത്തിൽപെട്ടു; 11 പേരെ കാണാതായി
പ്രതീകാത്മക ചിത്രം
  • Share this:
മംഗളൂരു: കന്യാകുമാരിയില്‍നിന്നു മീന്‍ പിടിക്കാന്‍ പോയ ബോട്ട് അപകടത്തില്‍പെട്ട് 11 മത്സ്യത്തൊഴിലാളികളെ കാണാതായി. ഗോവ തീരത്തുനിന്ന് 600 നോട്ടിക്കല്‍ മൈല്‍ (1100 കിലോമീറ്റര്‍) അകലെ ഒമാനു സമീപം അറബിക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് അപകടം. കന്യാകുമാരിയിലെ ജോസഫ് ഫ്രാങ്ക്‌ലിന്റെ ഉടമസ്ഥതയില്‍ ഐഎന്‍ഡി-ടിഎന്‍-15-എംഎം-4775 നമ്പര്‍ മെഴ്‌സിഡസ് എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍പെട്ട ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. കപ്പലിടിച്ച് ബോട്ട് തകര്‍ന്നതായാണു സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.വള്ളവിളൈ സ്വദേശികളായ ജോസഫ് ഫ്രാങ്ക്‌ലിന്‍(47), ഫ്രെഡി(42), യേശുദാസന്‍(42), ജോണ്‍(20), സുരേഷ്(44), ജെബീഷ്(18), വിജീഷ്(20), ജനിസ്റ്റണ്‍(20), ജഗന്‍(29), സ്റ്ററിക്, മെല്‍വിന്‍(20) എന്നിവരാണു ബോട്ടില്‍ ഉണ്ടായിരുന്നത്.

Also Read ടോസ് നേടി ധോണി; ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍

ഏപ്രില്‍ 6നാണു കന്യാകുമാരി തെങ്കപട്ടണ തുറമുഖത്തുനിന്ന് ബോട്ട് മത്സ്യബന്ധനത്തിനു പുറപ്പെട്ടത്. വെള്ളിയാഴ്ചയാണ് വൈകിട്ടാണ് ഇതിലുണ്ടായിരുന്നവര്‍ അവസാനമായി തീരവുമായി ആശയ വിനിമയം നടത്തിയത്. ഇന്ത്യന്‍ തീരത്തുനിന്നു പുറപ്പെട്ട രക്ഷാ കപ്പലുകള്‍ അപകടം നടന്നതായി കരുതുന്ന മേഖലയിലെത്താന്‍ 4 ദിവസത്തോളമെടുക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലക്ഷം രൂപ രൂപ സംഭാവന നല്‍കി ജോണ്‍ ബ്രിട്ടാസ് എം.പിതിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി വരുത്തിയ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ രൂപംകൊണ്ട വാക്‌സിന്‍ ചലഞ്ചിന് പിന്തുണയേകി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കൈരളി ടി. വി. എം.ഡി.യും രാജ്യസഭാ എം.പി.യുമായ ജോണ്‍ ബ്രിട്ടാസ്. ചലഞ്ച് ഏറ്റെടുത്ത് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തത്.

കേന്ദ്രം വാക്‌സിന് പണം ഈടാക്കുമെന്ന് അറിയിച്ചപ്പോള്‍, സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന വൈറലായതോടെ ആളുകള്‍ വാക്‌സിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തുടങ്ങി. ഈ വാക്‌സിന്‍ ചാലഞ്ച് ക്യാംപെയ്‌നിലേക്കാണ് മാതൃകപരമായ പ്രവര്‍ത്തനവുമായി ജോണ്‍ ബ്രിട്ടാസും ഭാഗമായത്. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ ജനകീയ പ്രതിരോധമായും വാക്‌സിന്‍ ചലഞ്ചിനെ കണക്കാക്കുന്നവരുണ്ട്. വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുപോലും കേന്ദ്രം ലഭ്യമാക്കുന്നില്ലെന്ന പരാതി കേരളം ഉന്നയിച്ചിരുന്നു.


Also Read വരൻ കോവിഡ് വാർഡിൽ; വധു പിപിഇ കിറ്റ് ധരിച്ചെത്തി; വിവാഹത്തിന് വേദിയായി ആലപ്പുഴ മെഡിക്കൽ കോളേജ്


ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികള്‍ വാക്‌സിന്‍ ചലഞ്ചിനായി ഇതിനോടകം സംഭാവന നല്‍കി. വാക്‌സിന്‍ ചലഞ്ചിന് ലഭിക്കുന്ന പിന്തുണ കേരള ജനതയുടെ ഒറ്റക്കെട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

കോവിഡ് പ്രതിരോധ വാക്സിൻ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഇന്നലെ മാത്രം എത്തിയത് 1.15 കോടി രൂപ. ശനിയാഴ്ച വൈകിട്ട് നാലു മണി വരെയാണ് ഈ കണക്ക്. കേരളം വാക്സിൻ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരിതാശ്വാസനിധിയിലേക്ക് വൻതോതിലുള്ള സംഭാവനകൾ പ്രവഹിച്ചു തുടങ്ങിയത്.

സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്‌സിന്‍ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങിയത്.


എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്റെ മാനുഷികമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മുമ്പുണ്ടായിരുന്നത് പോലെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവരുടെയും അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.Published by: Aneesh Anirudhan
First published: April 25, 2021, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories