• HOME
  • »
  • NEWS
  • »
  • india
  • »
  • Electrocuted to death|ഉത്സവത്തിനിടെ രഥം വൈദ്യുതി കമ്പിയിൽ കുടുങ്ങി; തഞ്ചാവൂരിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ ഷോക്കേറ്റ് മരിച്ചു

Electrocuted to death|ഉത്സവത്തിനിടെ രഥം വൈദ്യുതി കമ്പിയിൽ കുടുങ്ങി; തഞ്ചാവൂരിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ ഷോക്കേറ്റ് മരിച്ചു

ഉത്സവത്തിനോടനുബന്ധിച്ചുള്ള രഥോത്സവം ഇന്നലെ രാത്രി 12 മണിയോടെയാണ് ആരംഭിച്ചത്.

Image: ANI

Image: ANI

  • Share this:
തഞ്ചാവൂർ: ഉത്സവത്തിനിടയിൽ ഷോക്കേറ്റ് (electrocuted to death)മൂന്ന് കുട്ടികൾ അടക്കം 11 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തഞ്ചാവൂർ (Thanjavur)ജില്ലയിലെ കാളിയമേട് ക്ഷേത്രത്തിൽ നടന്ന ചിത്തിര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. തഞ്ചാവൂർ - പുത്തലൂർ റോഡിന് സമീപമുളള കാളിമേട് ഭാഗത്ത് ഉത്സവത്തിന് കൊണ്ടുവന്ന രഥം (Temple Car festival)വൈദ്യുതി കമ്പിയിൽ കുടുങ്ങുകയായിരുന്നു.

അപകടത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്സവത്തിനോടനുബന്ധിച്ചുള്ള രഥോത്സവം ഇന്നലെ രാത്രി 12 മണിയോടെയാണ് ആരംഭിച്ചത്.


Also Read-പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നോട്ടീസ്

നൂറ് കണക്കിനാളുകളാണ് രഥം വലിക്കാൻ എത്തിയിരുന്നത്. ചടങ്ങിൽ പങ്കെടുത്ത ഭക്തർ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുന്നതിനിടെ വൈദ്യുതക്കമ്പി രഥത്തിൽ കുടുങ്ങി. വൈദ്യുതി ലൈനിൽ തട്ടിയ രഥം പൂർണമായും കത്തി നശിച്ചു. അപകടത്തിൽ പത്ത് പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടതായാണ് വിവരം.


Also Read-ആരാണ് ശബരിമാല? ഇസ്ലാം മതം സ്വീകരിച്ച് തമിഴ് മോട്ടിവേഷണൽ സ്പീക്കർ

സോൺ ഐജി ബാലകൃഷ്ണനും ജില്ലാ എസ്പി റവല്ലി പ്രിയയും ആശുപത്രിയിൽ എത്തി അപകടത്തിൽപെട്ടവരെ സന്ദർശിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
Published by:Naseeba TC
First published: