• HOME
  • »
  • NEWS
  • »
  • india
  • »
  • മധ്യപ്രദേശിലെ സര്‍ക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 11 കുഞ്ഞുങ്ങൾ; അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമെന്ന് ആരോഗ്യമന്ത്രി

മധ്യപ്രദേശിലെ സര്‍ക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 11 കുഞ്ഞുങ്ങൾ; അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമെന്ന് ആരോഗ്യമന്ത്രി

'കിട്ടാവുന്നതിൽ മികച്ച ചികിത്സ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ അനാസ്ഥ എന്ന പേരിൽ ആരെയും പഴിചാരാൻ കഴിയില്ല'

  • Last Updated :
  • Share this:
    ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ ശിശുക്കളുടെ കൂട്ടമരണം സംബന്ധിച്ച വിഷയത്തില്‍ വിശദീകരണവുമായി മധ്യപ്രദേശ് ആരോഗ്യമന്ത്രി പ്രഭുറാം ചൗധരി. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അനാസ്ഥയൊന്നും ഉണ്ടായിട്ടില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചത്.

    Also Read-Covid Vaccine | കോവിഡ് വാക്സിൻ: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ

    സംസ്ഥാനത്തെ ഷഹ്ദോൾ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പതിനൊന്നിലധികം കുഞ്ഞുങ്ങൾ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്.രണ്ട് ദിവസം മുതൽ ഏഴ് മാസം വരെ പ്രായമുള്ളവരാണ് മരിച്ചത്. ആറ് കുട്ടികൾ ഗുരുതരാവസ്ഥയില്‍ തുടരുന്നുണ്ട്. വർധിച്ചു വരുന്ന ശിശുമരണം സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

    Also Read-Fuel Price Hike | വീണ്ടും ഇന്ധനവില വർധിച്ചു; പെട്രോൾ ഡീസൽ വില രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

    'കിട്ടാവുന്നതിൽ മികച്ച ചികിത്സ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ അനാസ്ഥ എന്ന പേരിൽ ആരെയും പഴിചാരാൻ കഴിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ശിശുമരണങ്ങള്‍ വിവാദം ഉയർത്തിയ സാഹചര്യത്തിൽ രണ്ടംഗവിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചൗധരിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.



    ശിശുമരണനിരക്കില്‍ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. മാസം തികയാതെയുള്ള ജനനം, ജനിതക പ്രശ്നങ്ങൾ, ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവ ഉള്‍പ്പെടെ വിവിധ രോഗങ്ങളാണ് നിലവിലെ ശിശുമരണത്തിന് കാരണമായി ആരോഗ്യമന്ത്രി പറഞ്ഞത്. പോഷകാഹാരക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്ന ആരോപണങ്ങളും ചൗധരി നിഷേധിച്ചിട്ടുണ്ട്.
    Published by:Asha Sulfiker
    First published: