കൂറ്റൻ ക്രെയിൻ തകർന്ന് 11 പേർ മരിച്ചു; സംഭവം വിശാഖപട്ടണം കപ്പൽശാലയിൽ

കപ്പല്‍ നിര്‍മ്മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. വന്‍ ശബ്ദത്തോടെയാണ് ക്രെയിന്‍ മറിഞ്ഞുവീണത്.

News18 Malayalam | news18-malayalam
Updated: August 1, 2020, 4:42 PM IST
കൂറ്റൻ ക്രെയിൻ തകർന്ന് 11 പേർ മരിച്ചു; സംഭവം വിശാഖപട്ടണം കപ്പൽശാലയിൽ
crane accident ship yard
  • Share this:
ഹൈദരാബാദ്: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം. പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണ്.

കപ്പല്‍ നിര്‍മ്മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. വന്‍ ശബ്ദത്തോടെയാണ് ക്രെയിന്‍ മറിഞ്ഞുവീണത്. ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് അപകടത്തിനിരയായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ നാലുപേർ എച്ച്എസ്എൽ ജീവനക്കാരാണെന്നും ബാക്കിയുള്ളവർ കരാർ ഏജൻസിയിൽ നിന്നുള്ളവരാണെന്നും ജില്ലാ കളക്ടർ വിനയ് ചന്ദ് പറഞ്ഞു.

“ഒരു പുതിയ ക്രെയിൻ കമ്മീഷൻ ചെയ്യുകയായിരുന്നു. ഇത് പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്നതിനായി ഒരു ട്രയൽ റൺ നടത്തി. അതിനിടെയാണ് അപകടമുണ്ടായത്. ഇതേക്കുറിച്ച് ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡും ഭരണകൂടത്തിന്റെ ഉന്നതതല സമിതിയും അന്വേഷണം നടത്തും, ”ചന്ദ് പറഞ്ഞു.
TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി വിശാഖപട്ടണം ജില്ലാ കളക്ടർക്കും പോലീസ് കമ്മീഷണർക്കും നിർദേശം നൽകി.
Published by: Anuraj GR
First published: August 1, 2020, 4:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading