ആസാമിൽ മദ്രസയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയ 11 പേർ കസ്റ്റഡിയിൽ
ആസാമിൽ മദ്രസയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയ 11 പേർ കസ്റ്റഡിയിൽ
മുസ്തഫ, അഫ്സറുദ്ദീൻ ഭുയ്യ, അബ്ബാസ് അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Last Updated :
Share this:
ഗുവാഹത്തി: ആസാമില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ നടത്തിവന്ന 11 പേർ കസ്റ്റഡിയിൽ. തീവ്രവാദ സംഘടനയായ അന്‍സാറുല്ല ബംഗ്ലാ ടീമുംമായും അല്‍-ഖ്വയ്ജയുമായും പിടിയിലായവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. അൻസറുല്ല ബംഗ്ല ടീമുമായി ഇവർ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തിയതായി മോറിഗാവ് എസ്പി പറഞ്ഞു.
സഹരിയാഗോണിലെ ജാമിഉൽ ഹുദാ മദ്രസ എന്ന കെട്ടിടം പൊലീസ് സീൽ ചെയ്തു. ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൊറിയാബാരിയിൽ മദ്രസ നടത്തുന്ന മുസ്തഫ എന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്തഫ, അഫ്സറുദ്ദീൻ ഭുയ്യ, അബ്ബാസ് അലി എന്നിവരാണ് അറസ്റ്റിലായത്.മുസ്തഫ മോറിഗാവിൽ ജാമിഉൽ ഹുദാ മദ്രസ നടത്തുന്നയാളാണ്. പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലെടുത്തവരിൽ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായി അന്വേഷണം നടക്കുകയാണെന്ന് എസ്പി അപർണ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.