• HOME
  • »
  • NEWS
  • »
  • india
  • »
  • 11 TYPES OF HORNS OF INDIAN RAILWAYS AND IT S MEANINGS SAR

ട്രെയിനുകൾക്ക് 11 തരം ഹോൺ; ഓരോ ഹോണും അർത്ഥമാക്കുന്നത് എന്ത്?

അപൂര്‍വ്വമായി മാത്രമേ മൂന്ന് ചെറിയ ഹോണുകള്‍ മുഴക്കാറുള്ളൂ. മോട്ടോര്‍മാന്‍മാര്‍ക്ക് മോട്ടോറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് ഈ ഹോണ്‍ അര്‍ത്ഥമാക്കുന്നത്.

News 18

News 18

  • Share this:
    റെയില്‍വേ ഗാര്‍ഡുകള്‍ക്കും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കേള്‍ക്കാവുന്ന തരത്തിലുള്ള മുന്നറിയിപ്പുകളാണ് ട്രെയിനുകളുടെ ഹോണ്‍ ശബ്ദം. ഇത് ട്രെയിനിന്റെ വരവിനെയോ പുറപ്പെടലിനെയോ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. ഓരോ ഹോണിന്റെയും ദൈര്‍ഘ്യത്തിന്റെയും ഇടവേളകളുടെ അടിസ്ഥാനത്തില്‍ ഓരോ അര്‍ത്ഥങ്ങളാണുള്ളത്. അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് മുതല്‍ ട്രാക്കുകള്‍ മാറ്റുന്നത് വരെ ഇത്തരം ഹോണുകളിലൂടെ അറിയാം. ഓരോ സാഹചര്യത്തിനും അനുസരിച്ച് ഓരോ തരം ഹോണുകളുമുണ്ട്. ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്ന 11 തരം ട്രെയിന്‍ ഹോണുകളും അവയുടെ അര്‍ത്ഥവും എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

    ഒരു ചെറിയ ഹോണ്‍ - മോട്ടോര്‍മാന്‍ അടുത്ത ട്രിപ്പ് പുറപ്പെടുന്നതിന് മുമ്പായി ട്രെയിന്‍ കഴുകുന്നതിനും വൃത്തിയാക്കുന്നതിനുമായി എടുക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ ചെറിയ ഹോണ്‍ ശബ്ദം.

    രണ്ട് ചെറിയ ഹോണുകള്‍ - മോട്ടോര്‍മാന്‍ രണ്ട് ചെറിയ ഹോണുകള്‍ നല്‍കിയാല്‍ അതിനര്‍ത്ഥം ട്രെയിന്‍ പുറപ്പെടുന്നതിനുള്ള റെയില്‍വേ സിഗ്‌നല്‍ നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം ഗാര്‍ഡിനോട് ആവശ്യപ്പെടുന്നു എന്നാണ്.

    മൂന്ന് ചെറിയ ഹോണുകള്‍ - അപൂര്‍വ്വമായി മാത്രമേ മൂന്ന് ചെറിയ ഹോണുകള്‍ മുഴക്കാറുള്ളൂ. മോട്ടോര്‍മാന്‍മാര്‍ക്ക് മോട്ടോറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് ഈ ഹോണ്‍ അര്‍ത്ഥമാക്കുന്നത്. ഗാര്‍ഡ് ഉടനടി വാക്വം ബ്രേക്ക് വലിക്കുന്നതിനുള്ള ഒരു സിഗ്‌നലാണിത്.

    നാല് ചെറിയ ഹോണുകള്‍ - ട്രെയിനിന് എന്തെങ്കിലും 'സാങ്കേതിക പ്രശ്നം' ഉണ്ടെങ്കില്‍, അത് സൂചിപ്പിക്കുന്നതിനാണ് മോട്ടോര്‍മാന്‍ നാല് ചെറിയ ഹോണുകള്‍ മുഴക്കുന്നത്. ട്രെയിന്‍ ഇനി മുന്നോട്ട് പോകില്ലെന്നും ഇതിനര്‍ത്ഥമുണ്ട്.

    തുടര്‍ച്ചയായ ഹോണ്‍ - ട്രെയിന്‍ യാതൊരു തടസ്സവുമില്ലാതെ സ്റ്റേഷനുകളിലൂടെ കടന്നുപോകുമെന്ന് യാത്രക്കാരെ അറിയിക്കാനാണ് തുടര്‍ച്ചയായ ഹോണ്‍ മുഴക്കുന്നത്.

    ഒരു നീണ്ട ഹോണും ഒരു ചെറിയ ഹോണും -എഞ്ചിന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ബ്രേക്ക് പൈപ്പ് സംവിധാനം സജ്ജീകരിക്കുന്നതിന് ഗാര്‍ഡിന് സൂചന നല്‍കാനായാണ് മോട്ടോര്‍മാന്‍ ഈ ഹോണ്‍ അടിക്കുന്നത്.

    രണ്ട് നീണ്ട ഹോണുകളും രണ്ട് ചെറിയ ഹോണുകളും - മോട്ടോര്‍മാന്‍ രണ്ട് നീണ്ട ഹോണുകളും രണ്ട് ചെറിയ ഹോണുകളും നല്‍കിയാല്‍ എഞ്ചിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അദ്ദേഹം ഗാര്‍ഡിനെ സിഗ്‌നല്‍ നല്‍കുന്നുവെന്നാണ് അര്‍ത്ഥം.

    രണ്ട് ഇടവേളകളുള്ള രണ്ട് ഹോണുകള്‍ - ഒരു റെയില്‍വേ ക്രോസിംഗിലൂടെ ട്രെയിന്‍ ഓടാന്‍ തുടങ്ങുമ്പോഴാണ് ഈ ഹോണ്‍ മുഴക്കുന്നത്. ഈ സിഗ്‌നല്‍ വഴിയാത്രക്കാരെ അറിയിക്കാനായാണ് ഉപയോഗിക്കുന്നത്.

    നീണ്ടതും ചെറുതുമായ രണ്ട് ഹോണുകള്‍ - മോട്ടോര്‍മാന്‍ ട്രെയിനിന്റെ ട്രാക്കുകള്‍ മാറ്റാന്‍ പോകുമ്പോഴെല്ലാം, ഈ പ്രത്യേക ഹോണ്‍ അടിക്കും

    രണ്ട് ചെറുതും ഒരു നീണ്ടതുമായ ഹോണ്‍ - ഈ ഹോണ്‍ ശബ്ദം രണ്ട് സാധ്യതകളെ സൂചിപ്പിക്കുന്നു. ഒന്ന് യാത്രക്കാരന്‍ ചങ്ങല വലിക്കുമ്പോഴും രണ്ടാമതായി ഗാര്‍ഡ് ഒരു വാക്വം ബ്രേക്ക് വലിക്കുമ്പോഴും.

    ആറ് തവണ തുടര്‍ച്ചയായി അടിക്കുന്ന ചെറിയ ഹോണുകള്‍ - ഇത് ഒരു സുഖകരമായ സിഗ്‌നലല്ല. ഇതിനര്‍ത്ഥം ട്രെയിന്‍ അപകടകരമായ സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ്.
    Published by:Sarath Mohanan
    First published:
    )}