ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരന് മരിച്ചു. രാജ്യത്ത് ആദ്യമായാണ് പക്ഷിപ്പനി വൈറസായ എച്ച്5എന്‍1 സ്ഥിരീകരിക്കുന്നത്. പുനെ വൈറോളജി ഇന്‍സ്റ്റിയൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
രാജ്യത്ത് ഈ വര്‍ഷത്തെ പക്ഷിപ്പനി മരണമാണിത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആശുപത്രി ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്കി.
ജീവനക്കാരുടെ സമ്പര്‍ക്കപ്പട്ടിക തയ്യറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ വിദഗ്ധ സംഘം ഹരിയാനയിലേക്ക് തിരിച്ചു. രാജ്യത്ത് ജനുവരി ആദ്യം പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരുന്നു. എന്നാല്‍ മനുഷ്യരില്‍ ബാധിക്കാത്ത എച്ച്5എന്‍8 വൈറസ് സാന്നിധ്യമായിരുന്നു സ്ഥിരീകരിച്ചത്.
ഡല്‍ഹി, കേരളം, മധ്യപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന് എന്നാ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വ്യാപിച്ചിരുന്നു. വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പക്ഷികളെ കൊന്നിരുന്നു.
പക്ഷികളില്‍ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് പക്ഷിപ്പനി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന സാധ്യത കുറവാണന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.