നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • CISF ക്യാമ്പിലെ ഷൂട്ടിങ്ങ് പരിശീലനത്തിനിടെ തലയ്ക്കു വെടിയേറ്റ കുട്ടി മരിച്ചു

  CISF ക്യാമ്പിലെ ഷൂട്ടിങ്ങ് പരിശീലനത്തിനിടെ തലയ്ക്കു വെടിയേറ്റ കുട്ടി മരിച്ചു

  രാവിലെ വീടിന് മുന്നിലിരുന്ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയുടെ തലയ്ക്ക് വെടിയേറ്റത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: സിഐഎസ്എഫ്(CISF) ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ തലയ്ക്കു വെടിയേറ്റ 11-കാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ (Tamil Nadu) പുതുക്കോട്ടയില്‍ സിഐഎസ്എഫിന്റെ വെടിവയ്പ്പ് (Shooting) പരിശീലന കേന്ദ്രത്തിലാണ് സംഭവം നടന്നത്. പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശി കലൈസെല്‍വന്റെ മകന്‍ പുകഴേന്തിയാണ് മരിച്ചത്.

   പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്നൈപ്പര്‍ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ മാസം 30നാണ് സംഭവം. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് മരണം സംഭവിച്ചത്.

   രാവിലെ വീടിന് മുന്നിലിരുന്ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പുകഴേന്തിയുടെ തലയ്ക്ക് വെടിയേറ്റത്. സൈനികര്‍ സ്‌നൈപ്പര്‍ റൈഫിള്‍ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു.

   ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്‌ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഷൂട്ടിംഗ് പരിശീലന കേന്ദ്രം താല്‍ക്കാലികമായി അടച്ചു. സംഭവത്തില്‍ പുതുക്കോട്ട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.

   Boy washed away| പാതി മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്ത കുടുംബം അപകടത്തിൽപെട്ടു; 13 കാരൻ ഒലിച്ചു പോയി

   ചെന്നൈ: പുഴയിൽ പാതി മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ സഞ്ചരിച്ച നാലംഗ കുടുംബം പുഴയിൽ വീണ് പതിമൂന്നുകാരൻ ഒലിച്ചു പോയി. ചെന്നൈയിലെ മധുരവോയലിലുള്ള പുഴയിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

   ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വി കുമരേശൻ (13), ആർ വേണുഗോപാൽ(53), ഈശ്വരി( 32), വിഘ്നേഷ് (10) എന്നിവർ ബൈക്കിൽ പാലത്തിലൂടെ കടക്കാൻ ശ്രമിച്ചത്. റോഡ് പാലത്തിന്റെ പാതി വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പാലത്തിലൂടെ കടക്കാൻ ശ്രമിക്കവേ ബൈക്ക് തെന്നി നാല് പേരും പുഴയിലേക്ക് വീഴുകയായിരുന്നു.

   സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് വേണുഗോപാലിനേയും ഈശ്വരിയേയും വിഘ്നേഷിനേയും രക്ഷപ്പെടുത്തിയത്. എന്നാൽ കുമരേശൻ ഒഴുക്കിൽപെട്ടു. കുമരേശനായുള്ള തിരച്ചിൽ തുടർന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

   അയ്നാംപക്കത്തു നിന്ന് അൽവാർതിരുനഗറിലേക്ക് കുടുംബ ചടങ്ങിന് പോകുകയായിരുന്നു ഇവർ. പാലം അപകടാവസ്ഥയിലായതിനാൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇതും കടന്ന് യാത്ര തുടർന്നതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. എന്നാൽ പാലത്തിനു മുകളിൽ ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നും ഞായറാഴ്ച്ച ഏഴോളം വാഹനങ്ങൾ പാലം കടന്നു പോയിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

   വെള്ളിയാഴ്ച്ചയാണ് പാലം മുങ്ങിയത്. കനത്ത മഴയെ തുടർന്ന് തിരുവള്ളൂർ ജില്ലയിലുള്ള പൂണ്ടി ഡാമിൽ നിന്നും വെള്ളിയാഴ്ച്ച ജലം തുറന്നു വിട്ടിരുന്നു. ഈ വെള്ളമാണ് കൂവും പുഴയിൽ എത്തുന്നത്. ഞായറാഴ്ച്ച ഡാമിലെ ജലം പൂർണശേഷിയിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് വെള്ളം ഒഴുക്കി വിട്ടത്.
   കുമരേശനു വേണ്ടി രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ ഒഴുക്ക് കുറഞ്ഞാൽ ഇന്ന് വീണ്ടും തിരച്ചിൽ തുടരുമെന്ന് അഗ്നിശമന സേന അറിയിച്ചു. തിരച്ചിൽ ആരംഭിച്ച് രണ്ട് മണിക്കൂറിനു ശേഷണാണ് അപകടത്തിൽ പെട്ട ബൈക്ക് കണ്ടെത്തിയത്.

   Published by:Sarath Mohanan
   First published: