നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Rock & Pop | ഗിത്താറിൽ വിസ്മയം തീർത്ത് 11കാരൻ; റോക്ക് ആന്റ് പോപ്പിൽ എട്ടാം ഗ്രേഡ് നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ

  Rock & Pop | ഗിത്താറിൽ വിസ്മയം തീർത്ത് 11കാരൻ; റോക്ക് ആന്റ് പോപ്പിൽ എട്ടാം ഗ്രേഡ് നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ

  ഗിത്താറിൽ ഈ നേട്ടം കൈവരിച്ചെങ്കിലും സംഗീതത്തിനോട് ആയിരുന്നില്ല തനിയ്ക്ക് ആദ്യം താത്പര്യം തോന്നിയിരുന്നതെന്നും ഡാനിയൻ പറയുന്നു

  • Share this:
   ഗിത്താറുകളെക്കുറിച്ച് (guitar) സംസാരിക്കുമ്പോൾ ഡാനിയൽ മരിയൻ ഗെയ്ൽസിന്റെ (Daniel Marian Geiles) കണ്ണുകൾക്ക് തിളക്കം കൂടും. സംഗീതത്തെക്കുറിച്ചും ഗിത്താറുകളെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കാനും ഈ 11കാരൻ തയ്യാറാണ്. ഗിത്താറിൽ ഈ കുട്ടിപ്രതിഭ ഇതിനകം പഠിച്ചെടുത്ത കാര്യങ്ങൾ നിരവധിയാണ്. സെക്കന്തരാബാദിലെ എഎസ് റാവു നഗർ സ്വദേശിയായ ഡാനിയൽ മരിയൻ ഗെയ്ൽസ് എന്ന ഡാനിയെക്കുറിച്ചും ഡാനിയുടെ നേട്ടങ്ങളെക്കുറിച്ചും കൂടുതൽ അറിയാം.

   റോക്ക് ആന്റ് പോപ്പിൽ (Rock & Pop) എട്ടാം ഗ്രേഡ് നേടിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞയാളായ ഡാനിയൽ അടുത്തിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ഈ നേട്ടം കൈവരിച്ചതിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ നിന്ന് 'ഗ്രാൻഡ്മാസ്റ്റർ' എന്ന പദവിയും ഈ കൊച്ചുമിടുക്കനെ തേടിയെത്തി.

   ലണ്ടനിലെ ട്രിനിറ്റി കോളേജ് സംഗീത സിദ്ധാന്തത്തിനും സ്ട്രിംഗ് ഉപകരണങ്ങൾ, ആലാപനം, പിയാനോ, ഇലക്ട്രോണിക് കീബോർഡുകൾ, വുഡ്‌വിൻഡ് ഉപകരണങ്ങൾ, താളവാദ്യങ്ങൾ എന്നിവയിലെ മികച്ച പ്രകടനത്തിനും വിവിധ ഗ്രേഡിലുള്ള സംഗീത യോഗ്യതകൾ വാഗ്ദാനം ചെയ്യാറുണ്ട്. ഗ്രേഡിംഗ് ആരംഭിക്കുന്നത് ഗ്രേഡിലാണ് (Grade). തുടർന്ന് പരീക്ഷയുടെ കടുപ്പം കൂടുന്നതിന് അനുസരിച്ച് ഗ്രേഡ് 1 മുതൽ ഗ്രേഡ് 8 വരെ യോഗ്യതകൾ നൽകും. 2012ലാണ് പരീക്ഷാ ബോർഡ് ബാസ്, ഡ്രംസ്, ഗിത്താർ, കീബോർഡ്, വോക്കൽ, ഡാൻസ് എന്നിവയ്ക്കായി റോക്ക് & പോപ്പ് ഗ്രേഡഡ് പരീക്ഷകൾ അവതരിപ്പിച്ചത്.

   സാധാരണ ഒരു സംഗീതജ്ഞനെ സംബന്ധിച്ചിടത്തോളം, ഗ്രേഡ് 8 നേടുന്നതിന് വർഷങ്ങളുടെ പരിശ്രമം വേണ്ടി വന്നേക്കാം. എന്നാൽ ഡാനിയൽ ഇത് വെറും ഒരു വർഷത്തിനുള്ളിൽ നേടി. അതും 11-ാം വയസ്സിൽ. ഗിത്താറിൽ ഈ നേട്ടം കൈവരിച്ചെങ്കിലും സംഗീതത്തിനോട് ആയിരുന്നില്ല തനിയ്ക്ക് ആദ്യം താത്പര്യം തോന്നിയിരുന്നതെന്നും ഡാനിയൻ പറയുന്നു. "എനിക്ക് ക്രിക്കറ്റായിരുന്നു ഏറ്റവും ഇഷ്ടം, ഇഷ്ടപ്പെട്ട ഒരേയൊരു സംഗീതോപകരണം ഡ്രംസ് ആയിരുന്നുവെന്നും" ഡാനി പറയുന്നു.

   എന്നാൽ 2020 ഫെബ്രുവരിയിൽ, സംഗീതാധ്യാപകനും ഗിത്താറിസ്റ്റുമായ പിതാവ് നൈജൽ ഗെയിൽസ് തന്റെ ക്ലാസിൽ ചേരാൻ ഡാനിയോട് ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. “ഒരു ദിവസം, ഞാൻ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അച്ഛൻ എന്റെ പ്രായത്തിലുള്ള ഒരു വിദ്യാർത്ഥിയെ ഗിത്താർ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടു നിന്ന എന്നോട് ഡാനി, ഒരു ഗിത്താർ എടുത്ത് പഠിച്ചു തുടങ്ങൂ എന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയാണ് 2020 ഫെബ്രുവരിയിൽ ഞാൻ ഗിത്താർ പഠിക്കാൻ ആരംഭിച്ചത്” ഡാനി പറയുന്നു.

   പിന്നീട് ലോക്ക്ഡൗൺ വന്നു. ഇതോടെ ഗിത്താർ ഡാനിയുടെ പ്രിയപ്പെട്ട വിനോദമായി മാറി. ഗിത്താർ വായിക്കുന്ന മൂത്ത സഹോദരി മേരി ഗെയ്‌ൽസിനൊപ്പം ഇടയ്‌ക്കിടെ ഗിത്താർ പരിശീലിക്കുമായിരുന്നു. തുടക്കത്തിൽ ഹാൽ ലിയോനാർഡിന്റെ പുസ്തകങ്ങൾ എടുത്ത് ചില ജനപ്രിയ പോപ്പ് ഗാനങ്ങൾ പരിശീലിക്കാൻ തുടങ്ങി. ഒരു ദിവസം, ഇതിഹാസ ലീഡ് ഗിത്താറിസ്റ്റ് സ്ലാഷിന്റെ ഒരു ഗാനം കേൾക്കാൻ അച്ഛൻ ഡാനിയോട് പറഞ്ഞു. ഇതോടെ ഡാനി സ്ലാഷിന്റെ വലിയ ആരാധകനായി മാറി. "എന്റെ കിടപ്പുമുറിയിൽ സ്ലാഷിന്റെ രണ്ട് ചിത്രങ്ങൾ ഉണ്ട്" ഡാനി ആവേശത്തോടെ പറഞ്ഞു.

   വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ പോലും ഡാനി അനായാസം ഗിത്താറിൽ വായിക്കുന്നത് കേട്ട് വീട്ടിലുള്ളവരെല്ലാം ആദ്യം ഞെട്ടി. ഇതോടെ അച്ഛൻ ഒരു ഇലക്ട്രിക് ഗിത്താർ ഡാനിയ്ക്ക് സമ്മാനിച്ചു. സംഗീത കുടുംബത്തിൽ ജനിച്ച ഡാനിയുടെ പിതാവ് മാത്രമല്ല സംഗീത മേഖലയിൽ ഉള്ളത്. പോലീസ് ബാൻഡിൽ ബാൻഡ്മാസ്റ്ററായ മുത്തച്ഛനിൽ നിന്നും അമ്മാവനിൽ നിന്നും ഡാനിയ്ക്ക് സംഗീത പാരമ്പര്യം ലഭിച്ചിട്ടുണ്ട്. ഡാനിയുടെ മുത്തശ്ശി പരേതയായ ഫ്രാൻസിന ഗെയ്ൽസും ആറ് പതിറ്റാണ്ടിലേറെയായി സംഗീത അധ്യാപികയായിരുന്നു.

   ഹൈദർഗുഡയിലെ സെന്റ് പോൾസ് ഹൈസ്‌കൂളിലെ സംഗീത അദ്ധ്യാപകനായ ഡാനിയുടെ അങ്കിൾ ജോൺ ഗെയ്‌ൽസ് ഡാനിയുടെ വളരെ പെട്ടെന്നുള്ള സംഗീതത്തിലെ പുരോഗതി കണ്ടതോടെ 2021 ജനുവരിയിൽ ട്രിനിറ്റി ഗ്രേഡ് 3 പരീക്ഷ എഴുതാൻ പ്രോത്സാഹനം. ഈ പരീക്ഷയിൽ ഡാനി വിജയിക്കുകയും ചെയ്തു.

   “ഇതോടെ ഡാനിയുടെ ആവേശം വർദ്ധിച്ചു. ഡാനി ഗ്രേഡ് 8 റോക്ക് & പോപ്പ് ഗിത്താർ പരീക്ഷയും എഴുതി. സാധാരണയായി, പരീക്ഷ എഴുതുന്നതിന് മുമ്പ് പലരും വർഷങ്ങൾ നീണ്ട പരിശീലനം നടത്താറുണ്ട്. എന്നാൽ 2021 ഒക്ടോബറിൽ, ഡാനി ഗ്രേഡ് 8ൽ മികച്ച വിജയം നേടി” നൈജൽ പറയുന്നു, “ഡാനിയ്ക്ക് സംഗീതത്തിൽ അഭിരുചിയുണ്ടെന്ന് എനിക്കറിയാമായിരുന്നു, ഇത് ഒരു പിതാവെന്ന നിലയിൽ മാത്രമല്ല, 20 വർഷത്തിലേറെയായി ഒരു ഗിത്താർ അധ്യാപകനാണെന്ന നിലയിലും. എന്നാൽ ഡാനി ഞങ്ങളെ അത്ഭുതപ്പെടുത്തി. ഒരു 11 വയസ്സുകാരൻ എന്ന നിലയിൽ ഇത് ഒരു അപൂർവ നേട്ടമാണ്“.

   ഡാനി എല്ലാത്തരം സംഗീതവും ആസ്വദിക്കാറുണ്ട്. എന്നാൽ ഈ കൊച്ചുമിടുക്കന്റെ പ്രിയപ്പെട്ട വിഭാഗം ക്ലാസിക് റോക്കാണ്. വാൻ ഹാലൻ, ഗൺസ് എൻ റോസസ്, യൂറോപ്പ്, ജോ സത്രിയാനി, സ്റ്റീവ് വായി, എറിക് ക്ലാപ്ടൺ എന്നിവരുടെ വലിയ ആരാധകനാണ് ഡാനി. എഡ്ഡി വാൻ ഹാലൻ ഈയിടെ അന്തരിച്ചപ്പോൾ, പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടത്താൻ ഡാനി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.

   കൊൽക്കത്തയിൽ സുമിത്ത് രാമചന്ദ്രനാണ് ഇപ്പോൾ ഡാനിയെ ഗിത്താർ പരിശീലിപ്പിക്കുന്നത്. 30ലധികം ഗാനങ്ങൾ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുള്ള സ്വന്തം യൂട്യൂബ് (YouTube) ചാനലും ഈ യുവ പ്രതിഭയ്ക്ക് ഉണ്ട്. 15 ഇലക്ട്രിക് ഗിത്താറുകൾ ഡാനിയ്ക്ക് സ്വന്തമായുണ്ട്. 16-ാമത്തേത് ഉടൻ ലഭിക്കുമെന്നും താരം പറയുന്നു. “ക്ലാസിക് റോക്ക് ഇതിഹാസങ്ങളെല്ലാം തന്നെ പ്രകടനം നടത്തിയിട്ടുള്ള വെംബ്ലി സ്റ്റേഡിയത്തിൽ ഒരു ദിവസം പ്രകടനം നടത്തണമെന്നതാണ്” ഡാനിയുടെ ഏറ്റവും വലിയ ആ​ഗ്രഹം.
   Published by:Jayesh Krishnan
   First published:
   )}