HOME » NEWS » India » 110 YEAR OLD BEATS COVID IN GANDHI HOSPITAL BACK ON HIS FEET GH

പ്രായം വെറും നമ്പർ മാത്രം; 110കാരന്റെയും 100 വയസുകാരിയുടെയും മുന്നിൽ മുട്ട് മടക്കി കൊറോണ

ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും നൽകിയ ചികിത്സയ്ക്കും ശുശ്രൂഷകൾക്കും രാമാനന്ദ നന്ദി അറിയിച്ചു.

News18 Malayalam | news18
Updated: May 17, 2021, 5:55 PM IST
പ്രായം വെറും നമ്പർ മാത്രം; 110കാരന്റെയും 100 വയസുകാരിയുടെയും മുന്നിൽ മുട്ട് മടക്കി കൊറോണ
ramananda
  • News18
  • Last Updated: May 17, 2021, 5:55 PM IST
  • Share this:
അതിതീവ്രമായാണ് കൊറോണയുടെ രണ്ടാമത്തെ തരംഗം രാജ്യത്ത് ആഞ്ഞു വീശുന്നത്. ലക്ഷക്കണക്കിന് ആളുകളെയാണ് ഓരോ ദിനവും കൊറോണ പിടികൂടുന്നത്. അതി രൂക്ഷമായാണ് രോഗം ഈ ഘട്ടത്തിൽ പലരേയും ബാധിക്കുന്നത്. നിരവധി പേർ ഗത്യന്തരമില്ലാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ദിവസേനയുള്ള രോഗികളുടെയും മരണത്തിന് കീഴ്പ്പെട്ടവരുടെയും എണ്ണം ഈ മഹാമാരി എത്ര മാരകമാണെന്ന് തെളിയിക്കുന്നു. എന്നാൽ കൊറോണക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിൽ രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ് തെലുങ്കാന സംസ്ഥാനങ്ങളിലെ ഏറ്റവും പ്രായം കൂടിയ രണ്ട് വ്യക്തികൾ.

ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ നിന്ന് 110 വയസ് പ്രായമുള്ള രാമാനന്ദ തീർത്ഥവും ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ 100 വയസുള്ള സീതാരാവമ്മയും ആണ് കൊറോണയെ തോൽപ്പിച്ച് ജീവിത്തിലേക്ക് മടങ്ങി വന്നത്. ഒരുപക്ഷേ ഇന്ത്യയിൽത്തന്നെ ആദ്യമായിരിക്കും ഇത്രയും പ്രായം കൂടിയ വ്യക്തികൾ കൊറോണ വൈറസിനെ അതിജീവിക്കുന്നത്.

ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ110കാരൻ രാമാനന്ദ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ജയിച്ചപ്പോൾ അത് ഒരു റെക്കോർഡ് നേട്ടമായി. പ്രതിസന്ധിഗട്ടത്തിൽ തളരാതെ പൂർണ്ണ ധൈര്യത്തോടെ അദ്ദേഹം കൊറോണയോട് പോരാടിയപ്പോൾ നടന്നത് ഒരു അത്ഭുതമാണ്. സമാനമായി ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സീതാരാവമ്മയുടെ അതിജീവനവും ചെറുപ്പക്കാർക്ക് ഒരു പ്രചോദനമാണ്.

Soumya Santhosh | ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യർത്ഥിച്ച് പി സി ജോർജ്

100 വയസുകാരി തീർത്ഥ ഡോക്ടറുടെ ഉപദേശം അനുസരിച്ച് മരുന്നുകളും ഭക്ഷണവും കഴിച്ച് കൊറോണയെ തുരത്തി. ചില ചെറുപ്പക്കാർക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറവായതിനാൽ പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ ഇത് മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ ഇതിനു വിപരീതമായി, 110കാരൻ രാമാനന്ദയുടെ പ്രധാന ആയുധം തന്റെ മാനസിക ശക്തിയും കൊറോണയെ നേരിടാനുള്ള ധൈര്യവും ആയിരുന്നു. മാനസിക ശക്തിയും എന്തിനെയും നേരിടാൻ ധൈര്യവും ഉള്ള ഒരാൾക്ക് എങ്ങനെയാണ് കൊറോണയേയോ അതല്ലെ മറ്റേതെങ്കിലും വൈറസിനെയോ അതിജീവിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാമാനന്ദ.

കളിക്കളത്തിലെ ഉത്കണ്ഠ മറികടന്നത് വീഡിയോ ഗെയിം കളിച്ച് - സച്ചിന്‍

110 വയസ്സുള്ള രാമാനന്ദ തീർത്ഥ ഹൈദരാബാദിനടുത്തുള്ള കീസറ പ്രദേശത്തെ ഒരു വൃദ്ധസദനത്തിലാണ് താമസം. ഏപ്രിൽ 24 നാണ് കൊറോണ ബാധിച്ച് സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് 18 ദിവസത്തെ ചികിത്സയ്ക്കും ആരോഗ്യ ശുശ്രൂഷകൾക്കും ശേഷമാണ് രാമാനന്ദ കൊറോണയെ കീഴടക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജ റാവു പറഞ്ഞു.

കൊറോണ വൈറസിനെ അതിജീവിച്ച് രാജ്യത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് 110 വയസുള്ള വലിയ രാമാനന്ദ തീർത്ഥൻ എന്ന് ഡോ. രാജ റാവു പറഞ്ഞു. അദ്ദേഹം കോവിഡ് നെഗറ്റീവ് ആയെങ്കിലും പൂർണ്ണമായ ആരോഗ്യം ലഭിക്കുന്നതുവരെ ഞങ്ങൾ അദ്ദേഹത്തെ ഒരു പ്രത്യേക വാർഡിൽ കൂടുതൽ ആരോഗ്യ ശുശ്രൂഷകൾ നൽകി പരിരക്ഷിക്കുമെന്നും ഡോ. രാജ പറഞ്ഞു. പിന്നീട് രാമാനന്ദ പൂർണമായും സുഖം പ്രാപിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. കൊറോണ വൈറസിനെ നേരിട്ട്, അതിജീവിച്ച് അപൂർവമായ ഒരു വ്യക്തിയാണ് ഇപ്പോൾ രാമാനന്ദ തീർത്ഥ.

ഒരു പ്രസംഗകനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് രാമാനന്ദ. ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാർ ചിത്രീകരിച്ച് ഒരു വീഡിയോ രാമാനന്ദൻ തന്റെ പ്രായത്തെക്കുറിച്ചും ധൈര്യത്തോടെ സുഖം പ്രാപിച്ചതിനെക്കുറിച്ചും സംസാരിക്കുന്നത് കാണാം. സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വൈറലായ വീഡിയോയിൽ ഡോക്ടർമാരുടെ ഓരോ ചോദ്യങ്ങൾക്ക് അദ്ദേഹം കൃത്യമായി മറുപടി നൽകുന്നത് കാണാം.

രണ്ട് പതിറ്റാണ്ട് കാലം ഹിമാലയത്തിൽ ചെലവഴിച്ച രാമാനന്ദ തീർത്ഥക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല, അതുകൊണ്ട് തന്നെ കൊറോണ വൈറസിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനും കഴിഞ്ഞു.

2021 മാർച്ചിൽ പുറത്തു വിട്ട കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കൊറോണ മരണങ്ങളിൽ 88 ശതമാനവും 45 വയസ്സിനു മുകളിലുള്ളവരാണ്. ഈ സാഹചര്യത്തിൽ രാമാനന്ദയുടെ അതിജീവനം രാജ്യത്തിന് തന്നെ മാതൃകയാണ്.

LockDown | സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയ ആളുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തു; നടന്നു വീട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു

ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും നൽകിയ ചികിത്സയ്ക്കും ശുശ്രൂഷകൾക്കും രാമാനന്ദ നന്ദി അറിയിച്ചു.

അതുപോലെ തന്നെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ 100 വയസ്സ് പ്രായമുള്ള ശ്രീകാകുളം ജില്ലയിലെ കുമ്മരിഗുണ്ട ഗ്രാമത്തിലെ യല്ല സീതാരവമ്മയും വിജയിച്ചു. 100 വയസ് പ്രായമുള്ള സീതാരവമ്മ മൂന്നാഴ്ചയ്ക്കുള്ളിൽ കൊറോണയെ അതിജീവിച്ചതും ഒരു റെക്കോർഡാണ്. കൊറോണ എന്നു കേൾക്കുമ്പൾത്തന്നെ പരിഭ്രാന്തരാകുന്ന ആളുകൾക്ക് മാതൃകയാകുകയാണ് സീതാരവമ്മ.

ആർ‌ടി‌പി‌സി‌ആർ‌ പരിശോധനയ്‌ക്ക് ശേഷം കഴിഞ്ഞ മാസമാണ് സീതാരവമ്മയിൽ രോഗം കണ്ടെത്തിയത്. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് ഭക്ഷണവും മരുന്നുകളും കഴിക്കുകയും വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. 25 ദിവസങ്ങൾക്ക് ശേഷം കൊറോണയെ തുരത്തുകയും വൈറസിൽ നിന്ന് പൂർണമായും മുക്തി നേടുകയും ചെയ്തു.

നൂറ് വയസുള്ള ഒരു സ്ത്രീ തന്റെ ആത്മധൈര്യം കൊണ്ട് കൊറോണ വൈറസിനെ പരാജയപ്പെടുത്തിയെന്ന് സരവകോട്ട പിഎച്ച്സി ഉദ്യോഗസ്ഥൻ ഡോ. ഭാർഗവ പ്രസാദ് പറഞ്ഞു.

സീതാരവമ്മയുടെ കൊറോണ അതിജീവിനത്തിൽ കുടുംബാംഗങ്ങളുടെ പങ്കും ചെറുതല്ല. കോവിഡ് ബാധിച്ച സീതാരവമ്മയെ അവഗണിക്കാതെ കുടുംബാംഗങ്ങൾ എല്ലാ പിന്തുണയും നൽകുകയും രോഗത്തെ നേരിടാൻ എല്ലാവിധ ശുശ്രൂഷകൾ നൽകി കൂടെ നിൽക്കുകയും ചെയ്തു. നാരങ്ങ നീരും, പപ്പായ ജ്യൂസും തുടങ്ങി പ്രതിരോധശേഷിവർധിപ്പിക്കാനുള്ള പോഷകാഹാരങ്ങൾ എല്ലാം തന്ന് തന്നെ പരിചരിച്ചെന്ന് സീതാരവമ്മ പറഞ്ഞു. കൊറോണ എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാനും പ്രതിസന്ധിയെ ധൈര്യത്തോടും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കാൻ കഴിയണമെന്നും സീതാരവമ്മ പറഞ്ഞു.

കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ തുടക്കം മുതലേ പേരെടുത്ത നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഒരു 110കാരിയെ രക്ഷപ്പെടുത്തിയ കഥ. മലപ്പും ജില്ലയിലെ രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പാത്തുവിന് രോഗം സ്ഥിരീകരിച്ചത്.

ആശുപത്രികളിൽ നേരത്തേ എത്തിക്കുന്ന നല്ലൊരു വിഭാഗം വൃദ്ധരും സുഖം പ്രാപിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, ഏപ്രിൽ വരെയുള്ള കേന്ദ്രസർക്കാരിന്റെ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഭൂരിഭാഗം രോഗികളും 15 നും 44 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ്.

Keywords: Fighting Covid-19, Corona, Covid, Oldest Man, കൊറോണ, കോവിഡ്, കൊറോണക്കെതിരെയുള്ള പോരാട്ടം
Published by: Joys Joy
First published: May 17, 2021, 5:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories