നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മോദിക്കെതിരെ മത്സരിക്കാൻ കർഷകർ; 111 പേർ വാരണാസിയിൽ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

  മോദിക്കെതിരെ മത്സരിക്കാൻ കർഷകർ; 111 പേർ വാരണാസിയിൽ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

  തമിഴ് നാട്ടിൽ നിന്നുള്ള 111 കർഷകർ മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കും. തമിഴ് നാട്ടിലെ കർഷകരുടെ നേതാവ് പി അയ്യകണ്ണാണ് ഇക്കാര്യം അറിയിച്ചത്.

  news18

  news18

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രാജ്യതലസ്ഥാനത്ത് സമരം നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് യുദ്ധത്തിനൊരുങ്ങി കർഷകർ. തമിഴ് നാട്ടിൽ നിന്നുള്ള 111 കർഷകർ മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കും. തമിഴ് നാട്ടിലെ കർഷകരുടെ നേതാവ് പി അയ്യകണ്ണാണ് ഇക്കാര്യം അറിയിച്ചത്.

   കാർഷിക ഉത്പ്പന്നങ്ങൾക്ക് ലാഭകരമായ വില നൽകുക എന്നിവ ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾ ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണ് ഉത്തർപ്രദേശിൽ നിന്ന് കർഷകർ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്ന് അയ്യകണ്ണ് വ്യക്തമാക്കി. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് പ്രകടന പത്രികയിൽ ഉറപ്പു നൽകുന്ന നിമിഷം തീരുമാനത്തിൽ നിന്ന് പിൻമാറുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മോദിക്കെതിരെ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

   also read:മമതയുടെ പാർട്ടി ഇനി വെറും തൃണമൂൽ; കോൺഗ്രസിനെ ഒഴിവാക്കി

   തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിന് എല്ലായിടത്തും കർഷകരുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോട് മാത്രം ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭരിക്കുന്ന പാർട്ടിയായതു കൊണ്ടാണെന്നാണ് അയ്യാകണ്ണ് പറഞ്ഞത്. കർഷകരുടെ വായ്പകൾ പൂർണമായി എഴുതിത്തള്ളണമെന്ന ആവശ്യം ഡിഎംകെയും അമ്മ മക്കൾ മുന്നേറ്റ കഴകവും പ്രകടന പത്രികയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   തങ്ങൾ ബിജെപിക്കോ മോദിക്കോ എതിരല്ലെന്നും അധികാരത്തിൽ എത്തുന്നതിനു മുമ്പ് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മോദി ഉറപ്പു നൽകിയിരുന്നുവെന്നും അയ്യാകണ്ണ് വ്യക്തമാക്കി.

   300 കർഷകർക്ക് വാരണാസിയിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. തിരുവണ്ണാമലൈ, തുരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് വരാണസിയിലേക്ക് പോകാനൊരുങ്ങുന്നത്- അയ്യാകണ്ണ് പറഞ്ഞു.

   കാർഷിക ഉത്പ്പന്നങ്ങൾക്ക് ലാഭകരമായ വില നൽകുക, ദേശ സാത്കൃത ബാങ്കുകളിൽ നിന്നുള്ള ലോണുകൾ ഉൾപ്പെടെ എഴുതിത്തള്ളുക, 60 വയസ് കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ തുടങ്ങിയ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ബിജെപി സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

   തമിഴ്നാട്ടിൽ നിന്നുളള ബിജെപി എംപി പൊൻ രാധാകൃഷ്ണനെങ്കിലും ഇക്കാര്യങ്ങൾ പ്രകടന പത്രികയിൽ അംഗീകരിക്കണമെന്ന് അയ്യാകണ്ണ് പറഞ്ഞു.
   First published:
   )}