• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

11 വയസുകാരി പീഡനത്തിന് ഇരയായത് മാസങ്ങളോളം, സെക്യൂരിറ്റിക്കാരൻ ഉൾപ്പെടെ 17 പേർ പ്രതികൾ

news18india
Updated: July 17, 2018, 6:06 PM IST
11 വയസുകാരി പീഡനത്തിന് ഇരയായത് മാസങ്ങളോളം, സെക്യൂരിറ്റിക്കാരൻ ഉൾപ്പെടെ  17 പേർ പ്രതികൾ
news18india
Updated: July 17, 2018, 6:06 PM IST
ചെന്നൈ: പതിനൊന്നു വയസുള്ള പെൺകുട്ടിയെ മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 17 പേർ പ്രതി സ്ഥാനത്ത്. ചെന്നൈയിൽ പെൺകുട്ടി താമസിക്കുന്ന അപ്പാർട്മെന്‍റ് കാമ്പസിലെ വിവിധയിടങ്ങളിലാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ഉള്ളവരിൽ അപ്പാർട്മെന്‍റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും എലിവേറ്റർ ഓപ്പറേറ്ററും ഉൾപ്പെടുന്നു.

ഏഴാം ക്ലാസുകാരിയായ പെൺകുട്ടി സംഭവത്തെക്കുറിച്ച് തന്‍റെ മൂത്ത സഹോദരിയോട് പറഞ്ഞതിനെ തുടർന്നാണ് ഇക്കാര്യങ്ങൾ പുറംലോകം അറിയുന്നത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കഴിഞ്ഞദിവസം തന്നെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.

വിവിധ ദിവസങ്ങളിലായി അപ്പാർട്മെന്‍റിന്‍റെ വിവിധ ഭാഗങ്ങളിൽ വെച്ച് പെൺകുട്ടിയെ പതിനഞ്ചോളം ആളുകൾ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പെൺകുട്ടിയെ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
First published: July 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍