• HOME
  • »
  • NEWS
  • »
  • india
  • »
  • മഹാരാഷ്ട്രയിലെ ഓട്ടോമൊബെല്‍ ഗാരേജില്‍ തീപിടിത്തം; കത്തി നശിച്ചത് 12 കാറുകള്‍

മഹാരാഷ്ട്രയിലെ ഓട്ടോമൊബെല്‍ ഗാരേജില്‍ തീപിടിത്തം; കത്തി നശിച്ചത് 12 കാറുകള്‍

ഗാരേജിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിലെ സിഎൻജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ പൊട്ടിത്തെറിയിൽ മറ്റ് വാഹനങ്ങളിലേയ്ക്കും തീ പടർന്നു.

  • Share this:

    മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഓട്ടോമൊബൈൽ ഗാരേജിലുണ്ടായ തീപിടിത്തത്തിൽ 12 കാറുകൾ കത്തി നശിച്ചതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.

    രക്ഷാപ്രവർത്തനത്തിനിടെ ഒരാൾക്ക് പരിക്കേറ്റതായി അംബർനാഥ് മുനിസിപ്പൽ കൗൺസിലിലെ ഡെപ്യൂട്ടി ഫയർ ഓഫീസർ എസ് എൻ സുതർ പറഞ്ഞു.

    അംബർനാഥ് – ബദലാപൂർ റോഡിന് സമീപത്തുള്ള ഗാരേജിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. ഗാരേജിന് സമീപത്തായി ഒരു ഗ്യാസ് സ്റ്റേഷനും സൂപ്പർമാർക്കറ്റുമാണ് ഉള്ളത്.

    Also read-ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരന്‍ കുഴഞ്ഞുവീണു മരിച്ചു

    ഗാരേജിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിലെ സിഎൻജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ പൊട്ടിത്തെറിയിൽ മറ്റ് വാഹനങ്ങളിലേയ്ക്കും തീ പടർന്നു.

    അപകടം നടന്നയുടൻ തന്നെ അംബർനാഥ് എംഐഡിസിയിൽ നിന്നും ബദലാപൂരിൽ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. രണ്ട് മണിക്കൂറോളം എടുത്താണ് തീയണച്ചത്.

    Also read-ട്രെയിനിൽ രാത്രി മുഴുവൻ യുവതി കഞ്ചാവ് വലിച്ചെന്ന പരാതിയുമായി സഹയാത്രികൻ

    ഗാരേജിലെ തീ പൂർണ്ണമായി കെടുത്തിയെങ്കിലും 12 ലധികം കാറുകൾ കത്തിനശിച്ചതായാണ് വിവരം. ഗാരേജിന് വെളിയിൽ പാർക്ക് ചെയ്തിരുന്ന നാല് കാറുകൾ മാത്രമാണ് കേടുപാടുകൾ കൂടാതെ ലഭിച്ചത്. അതേസമയം എവിടെ നിന്നാണ് ഗാരേജിലേക്ക് തീപടർന്നത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്.

    Published by:Sarika KP
    First published: