Dead in Stampede | കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Dead in Stampede | കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്
അനുമതിയില്ലാതെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Last Updated :
Share this:
കശ്മീര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര് മരിച്ചു. നികരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ നരെയ്ന ആശുപത്രിയിലേക്ക് മാറ്റി.
പ്രധാനമന്ത്രി നേരിട്ട് രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര ജെയ്ന്‍ ട്വീറ്റ് ചെയ്തു. പുതുവര്ഷത്തോടനുബന്ധിച്ചത് പ്രാര്‍ത്ഥനയ്ക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Visuals from near Mata Vaishno Devi Bhawan in Katra where stampede has occurred; injuries reported. Rescue operation underway: Police Control Room, Reasi pic.twitter.com/RNFndVczKA
അനുമതിയില്ലാതെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു.
Deeply pained at the loss of lives due to stampede at Shri Mata Vaishno Devi Shrine. My condolences to the families of the deceased & prayers with the injured.
പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.