നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Andhra Boat Tragedy | ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 പേർ മരിച്ചു; 30 പേരെ കാണ്മാനില്ല

  Andhra Boat Tragedy | ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 പേർ മരിച്ചു; 30 പേരെ കാണ്മാനില്ല

  മരിച്ചവരുടെ കുടുംബങ്ങൾക്ക് ജഗൻമോഹൻ റെഡ്ഡി പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

  • Share this:
   ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റുകളുമായി പോയ ബോട്ട് മറിഞ്ഞ് 12 പേര്‍ മരിച്ചു. 11 ജീവനക്കാര്‍ അടക്കം 61 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ അന്വേഷണത്തിന് ആന്ധാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജഗൻമോഹൻ റെഡ്ഡി പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

   ഗോദാവരി നദിയില്‍ കാച്ചുലൂരു ഭാഗത്താണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് കേന്ദ്രമായ പാപികൊന്‍ഡലുവിലേക്കുള്ള യാത്രയിലായിരുന്നു 11 ജീവനക്കാര്‍ ഉള്‍പ്പെട്ട 61 അംഗ സംഘം. ആഴമേറിയ ഭാഗത്ത് വെച്ച് ബോട്ടിന്‍റെ ഒരുഭാഗം ചെരിഞ്ഞ് ആളുകള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയും എത്തി. ഹെലികോപ്ടര്‍ വഴിയും രക്ഷാദൗത്യം നടത്തി.

   ആന്ധ്ര ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍റേതാണ് അപകടത്തിൽപ്പെട്ട ബോട്ട്. അനുവദിച്ചതിലും കൂടുതല്‍ പേര്‍ ബോട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നില്ല. സമീപദിവസങ്ങളിലെ കനത്തമഴ മൂലം ഗോദാവരിയിലേക്ക് അധികമായി ജലം ഒഴുകിയെത്തിയത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.

   ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്തെ എല്ലാ ബോട്ടിംഗ് സര്‍വീസുകളും നിര്‍ത്തിവച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ അനുശോചിച്ചു.

   Also Read ലൈംഗിക അതിക്രമത്തിന് സസ്പെൻഷനിലായ പ്രൊഫസറെ തിരികെയെടുത്തു: പ്രതിഷേധവുമായി വിദ്യാര്‍ഥികൾ

   First published: