HOME » NEWS » India » 12 HOUR HUNGER STRIKE BEGIN IN LAKSHADWEEP NEW NJ TV

ലക്ഷദ്വീപിൽ പ്രതിഷേധം കടുക്കുന്നു; ദ്വീപ് വാസികൾ 12 മണിക്കൂർ നിരാഹാരസമരം തുടങ്ങി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലായിരിക്കും നിരാഹാരം.

News18 Malayalam | news18-malayalam
Updated: June 7, 2021, 9:34 AM IST
ലക്ഷദ്വീപിൽ പ്രതിഷേധം കടുക്കുന്നു; ദ്വീപ് വാസികൾ 12 മണിക്കൂർ നിരാഹാരസമരം തുടങ്ങി
News18
  • Share this:
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ എതിരെ ദ്വീപിൽ ഇന്ന് പ്രതിഷേധദിനം. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെയും ജനങ്ങൾ നിരാഹാരമിരിക്കുകയാണ്. നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ഒന്നുകൂടി ശക്തമാക്കാനാണ് തീരുമാനം.

അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ ക്കെതിരെ എതിരെ വിവിധ ദ്വീപുകൾ ഒരുമിച്ചു നടത്തുന്ന ആദ്യ  ജനകീയ പ്രക്ഷോഭമാണിത്. സേവ് ലക്ഷദ്വീപ് ഫോറം ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വീട്ടുമുറ്റങ്ങൾ സമര കേന്ദ്രങ്ങൾ ആക്കാനാണ് തീരുമാനം. കുട്ടികളും രോഗികളല്ലാത്തവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുന്നിലും സമരം ഉണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിനെതിരെ പ്ലക്കാർഡുകളും കരിങ്കൊടിയുമേന്തിയാണ്‌ സമരം. വൻകരകളിലുള്ള ദ്വീപുകാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

ദ്വീപ് നിവാസികൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഓഫീസിനുമുന്നിൽ യുഡിഎഫ് എംപിമാർ ധർണ നടത്തുന്നുണ്ട്. 'ദ്വീപിന് ഒപ്പം തന്നെ വൻകരയിലെ പ്രതിഷേധം ശക്തമാക്കി മുന്നോട്ടുപോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

You may also like:കേരളത്തിൽ പെട്രോൾ വില സെഞ്ചുറി കടന്നു; വയനാട്ടിലെ പമ്പിൽ ലിറ്ററിന് 100. 24 പൈസ

പ്രത്യക്ഷ സമരം ശക്തമാക്കുന്നു അതിനൊപ്പം തന്നെ ഭരണപരിഷ്കാരങ്ങൾക്കെതിരെ നിയമപോരാട്ടം മുന്നോട്ടു കൊണ്ടുപോകാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിയമ സഹായ സെൽ രൂപീകരിച്ചു. ഇതിൽ ദ്വീപിലെയും വൻകരയിലെയും പ്രമുഖ അഭിഭാഷകരും നിയമ മേഖലയിലെ വിദഗ്ധരും അംഗങ്ങളാണ്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങളെ കോടതിയിൽ എങ്ങനെ ചോദ്യം ചെയ്യാമെന്നാണ് നിയമ വിദഗ്ധർ ചർച്ച ചെയ്യുന്നത്.



ജനാധിപത്യപരമായ അവകാശങ്ങളും ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങളും ലംഘിക്കുന്നതാണ് അഡ്മിനിസ്ട്രേറ്ററുടെ ഇടപെടൽ എന്നാണ് നിയമ വേദിയുടെ വിലയിരുത്തൽ. ഇതിൽ ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ ഒപ്പം ചേർന്നുകൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

You may also like:കേരളത്തിൽ ബ്ലാക്ക് ഫംഗസ് വർധിക്കുന്നു; ഇന്നലെ രോഗം ബാധിച്ച് മരിച്ചത് 13 പേർ

പ്രതിഷേധം ശക്തമാകുമ്പോഴും  ദീപിൽ തുടരെത്തുടരെ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കി വരികയാണ്. നടപടികളിൽ നിന്ന്  പിന്നോട്ടില്ലെന്ന സൂചനയാണ് ഭരണകൂടം നൽകുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന  നയങ്ങൾ നടപ്പിലാക്കില്ലെന്ന്  ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുമ്പോഴും ദ്വീപിൽ ഇതുവരെയും അത് പ്രാവർത്തികമായില്ല.



ദ്വീപു നിവാസികൾ അല്ലാത്തവർ ഇവിടെ നിന്ന് മടങ്ങണമെന്ന ഉത്തരവ് നടപ്പാക്കി തുടങ്ങിയതോടെ ഒത്തിരിപ്പേർ കൂട്ടത്തോടെ മടങ്ങുകയാണ്. തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ എ ഡി.എം പാസ് പലർക്കും പുതുക്കി നല്കിയില്ല. ഇതോടെ നിർമാണ പ്രവർത്തന മേഖലയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി തുടങ്ങി.

അയ്യായിരത്തിലധികം പേർ നിർമ്മാണമേഖലയിൽ പുറത്തുനിന്ന് പണിയെടുക്കുന്നുണ്ട്. ഇവർ മടങ്ങി തുടങ്ങിയാൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിക്കും. ദ്വീപിനെ ഒറ്റപ്പെടുത്താനും ആസൂത്രിത നീക്കമാണിതെന്നാണ് ദ്വീപു നിവാസികളുടെ ആരോപണം.
Published by: Naseeba TC
First published: June 7, 2021, 9:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories