നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Andhra Rains | ആന്ധ്രയില്‍ ശക്തമായ മഴ; ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം; 18 പേരെ കാണാതായി

  Andhra Rains | ആന്ധ്രയില്‍ ശക്തമായ മഴ; ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം; 18 പേരെ കാണാതായി

  കടപ്പ, ചിറ്റൂര്‍, അനന്തപൂര്‍, നെല്ലൂര്‍ എന്നി ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്.

  • Share this:
   ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍(Andhra Pradesh) ശക്തമായ മഴയില്‍(Heavy Rains) ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു(Death). 18യാത്രക്കാരെ കാണാതായി. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് അപകടം(Accident). സ്ഥലത്ത് കനത്തമഴ തുടരുന്നു. കടപ്പ, ചിറ്റൂര്‍, അനന്തപൂര്‍, നെല്ലൂര്‍ എന്നി ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്.

   ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് അടക്കം എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി.

   തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗ്ലൂരുവിലേക്കും വഴിതിരിച്ചുവിട്ടു.നെല്ലൂര്‍ കടപ്പ പ്രകാശം അടക്കം തീരമേഖലയിലെ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മരം വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടമുണ്ടായി. മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ച കേന്ദ്രസംഘം സ്ഥിതി വിലയിരുത്തി.

   Also Read-kerala Rains|പമ്പാ ഡാമിൽ റെഡ് അലർട്ട്; വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ

   Tamilnadu Rains | തമിഴ്നാട്ടില്‍ കനത്ത മഴ; വെല്ലൂരില്‍ വീടിന് മേല്‍ മതിലിടിഞ്ഞ് വീണ് ഒന്‍പത് മരണം

   തമിഴ്‌നാട്ടില്‍ ( Tamil Nadu) കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. വെല്ലൂരില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് ( Wall Collapse) 9 പേര്‍ മരിച്ചു.

   വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് ദുരന്തമുണ്ടായത്. ചാലാര്‍ നദിക്കരയിലെ വീടാണ് അപകടത്തില്‍പ്പെട്ട് 5 സ്ത്രീകളും നാല് കുട്ടികളുമാണ് കൊല്ലപ്പെട്ടു. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇത് അവഗണിച്ച് ഇവര്‍ ഇവിടെ തുടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

   മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

   തമിഴ്‌നാട്ടില്‍ വിവിധ മേഖലകളില്‍ മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെയോടെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരം തൊട്ടു.

   തമിഴ്‌നാട്ടില്‍ ആന്ധ്ര തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. ക്ഷേത്രം താല്‍ക്കാലികമായി അടച്ചു. തിരുവാന്‍മലയില്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയ പതിനൊന്ന് പേരെയും 36 കന്നുകാലികളേയും രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. 4 പശുക്കളെ രക്ഷിക്കാനായില്ല.

   അതേസമയം ചെന്നൈ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, തിരുപ്പട്ടൂര്‍, ഈറോട്, സേലം ജില്ലകളില്‍ അടുത്ത 12 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

   Also Read-Kerala Rains | കേരളത്തില്‍ 23വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

   അതേ സമയം  കേരളത്തിൽ ഇന്നും മഴയ്ക്ക് (Rain) സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ മഴ കുറയും.
   അതേസമയം, ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്നു തമിഴ്നാട്- ആന്ധ്ര തീരത്ത് എത്തുമെന്നാണ് വിലയിരുത്തൽ. അറബിക്കടലിലെ ന്യൂനമർദം നാളെയോടെ ശക്തി പ്രാപിക്കുമെങ്കിലും വടക്കോട്ടു നീങ്ങും. രണ്ടു ന്യൂനമർദങ്ങളും കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ല. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല.

   Published by:Jayesh Krishnan
   First published:
   )}