• HOME
  • »
  • NEWS
  • »
  • india
  • »
  • ഗുജറാത്തിലെ തൂക്കുപാലം തകർന്ന് മരിച്ചവരിൽ 12 പേർ രാജ്കോട്ട് എംപിയുടെ കുടുംബാംഗങ്ങൾ

ഗുജറാത്തിലെ തൂക്കുപാലം തകർന്ന് മരിച്ചവരിൽ 12 പേർ രാജ്കോട്ട് എംപിയുടെ കുടുംബാംഗങ്ങൾ

അഞ്ച് കുട്ടികളടക്കം പന്ത്രണ്ട് പേരാണ് അപകടത്തിൽ എംപിയുടെ കുടുംബത്തിൽ നിന്ന് മരിച്ചത്

  • Share this:
    ഗുജറാത്തിലെ മോർബി തൂക്കുപാലം അപകടത്തിൽ മരിച്ചവരിൽ രാജ്കോട്ടിൽ നിന്നുള്ള ബിജെപി എംപി കല്യാൺജി കുന്ദരിയയുടെ കുടുംബാംഗങ്ങളും. 132 ഓളം പേരാണ് രാജ്യത്തെ നടുക്കിയ അപകടത്തിൽ മരിച്ചത്. ഇവരിൽ പന്ത്രണ്ട് പേർ കല്യാൺജി കുന്ദരിയയുടെ ബന്ധുക്കളാണ്.

    അഞ്ച് കുട്ടികളടക്കം പന്ത്രണ്ട് പേരാണ് അപകടത്തിൽ തന്റെ കുടുംബത്തിൽ നിന്ന് മരിച്ചതെന്ന് ഇന്ത്യാ ടുഡേയോടാണ് കുന്ദരിയ പറഞ്ഞത്. കുന്ദരിയയുടെ സഹോദരിയുടെ കുടുംബമാണ് അപകടത്തിൽപെട്ടത്.

    അപകടത്തിൽപെട്ട എല്ലാവരേയും ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. തൂക്കുപാലം തകർന്നുവീണ മച്ചു നദിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രാദേശിക ഭരണകൂടം എന്നിവയെല്ലാം സംയുക്തമായി ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

    Also Read- പാലം യുവാക്കൾ മനഃപൂർവം കുലുക്കി; പിന്നാലെ ഗുജറാത്തിലെ തൂക്കുപാലം തകരുന്നതിന്റെ ദൃശ്യം പുറത്ത്

    മരിച്ചവരിൽ കൂടുതൽ പേരും കുട്ടികളും സ്ത്രീകളുമാണ്. മച്ചു നദിക്ക് കുറുകേയുള്ള 143 വർഷം പഴക്കമുള്ള പാലമാണ് ഇന്നലെ വൈകിട്ടോടെ തകർന്നുവീണത്. അപകടത്തിന്റെ കാരണം അന്വേഷിക്കാൻ അന്വേഷണം പ്രഖ്യാപിച്ചതായി കല്യാൺജി കുന്ദരിയ അറിയിച്ചിട്ടുണ്ട്.


    ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മോർബിയിലാണ് ദുരന്തമുണ്ടായത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി അഞ്ച് ദിവസം മുൻപാണ് പാലം തുറന്നുകൊടുത്തത്. അപകട സമയത്ത് പാലത്തിൽ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് പാലത്തിന് മുകളിൽ കയറിവർ പാലം കുലുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

    അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ഗുജറാത്ത് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
    Published by:Naseeba TC
    First published: