• HOME
 • »
 • NEWS
 • »
 • india
 • »
 • Rajya Sabha | പ്രതിഷേധം അതിരുവിട്ടു; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

Rajya Sabha | പ്രതിഷേധം അതിരുവിട്ടു; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മോശം പെരുമാറ്റവും ധിക്കാരപരമായ പ്രവര്‍ത്തികളും എംപിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ പ്രമേയത്തില്‍ പറയുന്നു.

 Rajya Sabha

Rajya Sabha

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി: എളമരം കരീം (Elamaram Kareem), ബിനോയ് വിശ്വം (Binoy Viswam) എന്നിവര്‍ അടക്കം രാജ്യസഭയിലെ(Rajya Sabha) 12 പ്രതിപക്ഷ  എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ (suspension). വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

  ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, സിപിഎമ്മിന്റെ എളമരം കരീം എന്നിവര്‍ക്കും കോണ്‍ഗ്രസിന്റെ ഫുലോ ദേവി നേതാം, ഛായ വര്‍മ, ഋപുണ്‍ ബോറ, രാജാമണി പട്ടേല്‍, സെയ്ദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

  മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മോശം പെരുമാറ്റവും ധിക്കാരപരമായ പ്രവര്‍ത്തികളും എംപിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ പ്രമേയത്തില്‍ പറയുന്നു. അക്രമാസക്തവും നിയന്ത്രണമില്ലാത്തതുമായ പെരുമാറ്റമാണ് എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരക്ഷാജീവനക്കാരെ കരുതിക്കൂട്ടി ആക്രമിച്ചെന്നും സസ്പെന്‍ഷന്‍ പ്രമേയത്തില്‍ ആരോപിക്കുന്നുണ്ട്.

  അതേസമയം എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് നടപടിയെ പ്രതിപക്ഷം അപലപിച്ചു. ജനാധിപത്യവിരുദ്ധമാണ് നടപടിയെന്ന് പ്രതിപക്ഷം സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

  Also Read-Delhi Air Pollution | വായു മലിനീകരണം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതല്ലാതെ എന്തു ചെയ്തു? വിമർശനവുമായി സുപ്രീം കോടതി

  Farm Laws|ചർച്ചയില്ലാതെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുള്ള ബിൽ പാർലമെന്റിൽ പാസാക്കി

  വിവാദ കൃഷിനിയമങ്ങൾ പിൻവലിച്ചുള്ള ബിൽ(Bill to Repeal 3 Farm Laws) പാർലമെന്റിൽ ചർച്ചയില്ലാതെ പാസാക്കി കേന്ദ്രസർക്കാർ. ശബ്ദവോട്ടോടെയാണ് ലോക്സഭയും രാജ്യസഭയും ബിൽ പാസാക്കിയത്. ബില്ലിൽ ( Farm Laws)ചർച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവസ്യം സർക്കാർ അംഗീകരിച്ചില്ല.

  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്സഭ നേരത്തേ പാസാക്കിയിരുന്നു. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. നിയമം പിന്‍വലിക്കും മുമ്പ് അഞ്ചോ ആറോ തവണ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

  ലോക്‌സഭയിൽ നാല് മിനിറ്റിനുള്ളിൽ ബിൽ പാസായി- ഉച്ചയ്ക്ക് 12:06 ന് അവതരിപ്പിച്ച ബിൽ 12:10 ഓടെ പാസാക്കി. സമാനമായ സാഹചര്യം ഉപരിസഭയിലും ഉണ്ടായതോടെ ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യങ്ങളും ബാനറുകളും ഉയർത്തി സഭയുടെ നടുത്തളത്തിൽ എത്തി. പ്രതിപക്ഷം പ്രതിഷേധം തുടർന്നതിനിടെ ശബ്ദ വോട്ടെടുപ്പിൽ ബിൽ പാസാക്കിയതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

  ഗുരുനാനാക് ജയന്തി ദിനത്തിലായിരുന്നു വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ മാസം അവസാനത്തോടെ നിയമം പൂർണമായും ഇല്ലാതെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം.

  Also Read-ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ പറഞ്ഞതായി NFHS സർവ്വേ

  രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.

  മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം.  താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി നിയമം റദ്ദ് ചെയ്യുക, വായു മലിനീകരണ നിയമപ്രകാരം കർഷകർക്കുള്ള ശിക്ഷാ വ്യവസ്ഥകൾ നീക്കം ചെയ്യുക, കർഷക സമരത്തിന്റെ പേരിലുള്ള  കേസുകൾ ഉടൻ പിൻവലിക്കുക, ലഖിംപൂർ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക, സമരത്തിനിടെ മരിച്ച 700 കർഷകരുടെ  കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുക, രക്തസാക്ഷി സ്മാരകം നിർമിക്കാൻ സിംഘു അതിർത്തിയിൽ ഭൂമി നൽകുക എന്നീ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വെച്ചിട്ടുള്ളത്.
  Published by:Jayesh Krishnan
  First published: