ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പന്ത്രണ്ട് ഭീകരർ വധിക്കപ്പെട്ടതായി ഡിജിപി ദിൽബാഗ് സിംഗ്. നാല് വ്യത്യസ്ത സൈനിക ഓപ്പറേഷനുകളിൽ വിവിധയിടങ്ങളിലായാണ് ഭീകരരെ സൈന്യം വധിച്ചത്. ഇതിൽ പതിനാലുവയസുകാരനായ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബിജ്ബെഹ്റ, ത്രാൽ, ഷോപ്പിയാൻ മേഖലകളിലാണ് സൈനിക നടപടികളുണ്ടായത്. 'കഴിഞ്ഞ 72 മണിക്കൂറിനിടെ നാല് വ്യത്യസ്ത ഓപ്പറേഷനുകളിലായി 12 ഭീകരരെയാണ് ഇതുവരെ വധിച്ചത്. ത്രാൽ, ഷോപ്പിയാൻ എന്നിവിടങ്ങളിൽ നിന്നായി ഏഴ് പേരും ഹരിപ്പോറയിലെ അൽബദർ മേഖലയിൽ രണ്ട് പേരും ബിജ്ബെഹ്റയിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. ഇവർ ലഷ്കർ ഇ ത്വായിബ പ്രവർത്തകരാണെന്നാണ് സംശയിക്കുന്നത്' മാധ്യമങ്ങളോട് സംസാരിക്കവെ ഡിജിപി വ്യക്തമാക്കി.
ടെറിട്ടോറിയൽ ആർമി ജവാൻ മുഹമ്മദ് സലീം അഖൂനിന്‍റെ കൊലപാതകത്തിന് ഉത്തരവാദികളായ ഭീകരരാണ് ബിജ്ബെഹ്റയിലെ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതെന്ന കാര്യവും ഡിജിപി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഗോരിവനിലെ വസതിക്ക് മുന്നിൽ വച്ച് സൈനികനായ മുഹമ്മദ് സലീം കൊലപ്പെട്ടത്.
ഷോപ്പിയാൻ, അനന്ത്നാഗ് ജില്ലകളിലായി നടന്ന ഏറ്റമുട്ടലിൽ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ പതിനാല് വയസുള്ള കുട്ടിയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കാണാതായ കുട്ടി തീവ്രവാദികൾക്കൊപ്പം ചേർന്നതാണെന്നാണ് സംശയിക്കുന്നത്. ഏറ്റുമുട്ടൽ തുടരുന്നതിനിടെ പതിനാലുകാരന്‍റെ മാതാപിതാക്കളെ സ്ഥലത്തെത്തിച്ച് കുട്ടിയെ അനുനയിപ്പിച്ച് കീഴടങ്ങാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ആയുധങ്ങൾ വച്ച് കീഴടങ്ങാൻ മാതാപിതാക്കൾ അഭ്യർഥിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന മറ്റ് തീവ്രവാദികൾ കുട്ടിയെ തടഞ്ഞുവെന്നാണ് സൂചന.
ഇതിനിടെ കാശ്മീര്‍ താഴ്‌വരയില്‍ അല്‍ ഖ്വയ്ദയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചു വന്നിരുന്ന അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ ജി എച്ച്) തീവ്രവാദ സംഘടനയെ തുടച്ചുനീക്കിയതായി സുരക്ഷാ സേന നേരത്തെ അറിയിച്ചിരുന്നു. രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സംഘനയുടെ ചീഫ് ഇംതിയാസ് ഷാ ഉള്‍പ്പെടെ ഏഴു തീവ്രവാദികളെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്.
നാലു വര്‍ഷമായി തീവ്രവാദ സംഘടനയായ എജിഎച്ചില്‍ കേഡര്‍മാര്‍ കുറവാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അടുത്ത സഹായി സാക്കിര്‍ മൂസയാണ് എജിഎച്ച് സ്ഥാപിച്ചത്. 2016 ജൂലൈയില്‍ നടത്തിയ ഏറ്റുമുട്ടല്‍ താഴ്‌വരയില്‍ പ്രതിഷേധത്തിന് കാരണമായി. ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷം മൂസ എജിഎച്ച് സ്ഥാപിച്ചു. മൂന്നു വര്‍ഷം ഭീകരസംഘടന മേധാവിയായി തുടര്‍ന്നെങ്കിലും 2019 മെയില്‍ സൈന്യം ഏറ്റുമുട്ടലില്‍ മൂസയെ കൊലപ്പെടുത്തി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.