• HOME
  • »
  • NEWS
  • »
  • india
  • »
  • 125 FAMILIES IN THIS LEMON LEMON VILLAGE COMING UP IN SELF SUFFICIENCY EASTERN ASSAM KM

നാരകം പൂത്തു പണം വിളഞ്ഞു; ഈ മലയോര ഗ്രാമത്തിലെ 125 കുടുംബങ്ങൾ സ്വയം പര്യാപ്തതയിലേക്ക്

അസമിലെ ദിബ്രുഗഡ് ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ഈ വിദൂര ഗ്രാമത്തിന്റെ സാമ്പത്തിക വിജയത്തിന് മധുരം പകരുന്നത് പുളിയന്‍ ചെറുനാരങ്ങകളാണ്

അസമിലെ ദിബ്രുഗഡ് ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ഈ വിദൂര ഗ്രാമത്തിന്റെ സാമ്പത്തിക വിജയത്തിന് മധുരം പകരുന്നത് പുളിയന്‍ ചെറുനാരങ്ങകളാണ്

അസമിലെ ദിബ്രുഗഡ് ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ഈ വിദൂര ഗ്രാമത്തിന്റെ സാമ്പത്തിക വിജയത്തിന് മധുരം പകരുന്നത് പുളിയന്‍ ചെറുനാരങ്ങകളാണ്

  • Share this:
    ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും വ്യത്യസ്തമായ പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകള്‍ ചേര്‍ത്ത് ആ ഗ്രാമത്തിനൊക്കെ ഓരോ വിളിപ്പേരുകളുമുണ്ടാവും. മുന്തിരി ഗ്രാമം, ഓറഞ്ച് ഗ്രാമം, ശില്പ ഗ്രാമം, നെയ്ത്ത് ഗ്രാമം തുടങ്ങി ഇതുപോലെ ആ പ്രദേശത്തെ തനതായ പ്രത്യേകതകള്‍ ചേര്‍ത്ത് പേരുള്ള ഗ്രാമങ്ങളുടെ കൂട്ടത്തിലേക്ക് കിഴക്കന്‍ അസമില്‍ നിന്നുമുള്ള ഒരു കാര്‍ഷിക ഗ്രാമവും എത്തിയിരിക്കുകയാണ്.

    അസമിലെ ദിബ്രുഗഡ് ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ഈ വിദൂര ഗ്രാമത്തിന്റെ സാമ്പത്തിക വിജയത്തിന് മധുരം പകരുന്നത് പുളിയന്‍ ചെറുനാരങ്ങകളാണ്. അതുകൊണ്ട് തന്നെ, ദിബ്രുഗഡ് നഗരത്തില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള 'ചേലെങ് ചുക്ക്' എന്ന ഈ ഗ്രാമം ഒരു 'നാരങ്ങ ഗ്രാമം' ആക്കി മാറ്റുവാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സ്വയം തൊഴില്‍ കണ്ടെത്താനും, ഗ്രാമത്തിലെ ആളോഹരി വരുമാനം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. മുമ്പ് തന്നെ നാരങ്ങ കൃഷിക്ക് പേരുകേട്ടതാണ് ഈ ഗ്രാമം.

    പ്രധാനമായും രണ്ട് ഇനം അസം നാരങ്ങകളാണ് ഈ പ്രദേശത്ത് കാണപ്പെടുന്നത്. പ്രാദേശിക പേരുകളില്‍, 'ഗോല്‍ നേമു', 'കാജി നേമു' എന്ന് അറിയപ്പെടുന്ന നാരങ്ങളാണ് ഈ ഗ്രാമത്തില്‍ ധാരാളം കൃഷി ചെയ്യപ്പെടുന്നത്. ജിഐ സാക്ഷ്യപ്പെടുത്തിയ 'കാജി നേമു'വിന് വിദേശ വിപണികളില്‍ വന്‍ മതിപ്പാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന 'കാജി നേമു' നാരങ്ങകള്‍ ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.

    ദിബ്രുഗഡ് ജില്ലാ ഭരണകൂടവും കാര്‍ഷിക വകുപ്പും ഏറ്റെടുത്ത 'നാരങ്ങ ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായി, ചേലെങ് ചുക്ക് ഗ്രാമത്തിലെ ഏകദേശം 570 ആളുകളിലൂടെ നാരങ്ങ കൃഷി വളര്‍ത്തി എടുത്ത് പ്രദേശത്തെ ഒരു മാതൃകാ ഗ്രാമമായി വികസിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പല്ലവ് ഗോപാല്‍ പറഞ്ഞത്, പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഗ്രാമത്തിലെ 125 കുടുംബങ്ങളെ നാരങ്ങ കൃഷിയിലൂടെയും വില്‍പ്പനയിലൂടെയും സ്വയംപര്യാപ്തമാക്കുമെന്നാണ്.

    ആദ്യഘട്ടത്തില്‍ ഗ്രാമത്തില്‍ ഏകദേശം 2200 നാരങ്ങ തൈകള്‍ നടും. 10,000 നാരങ്ങതൈകള്‍ ഗ്രാമത്തില്‍ നടാനാണ് ലക്ഷ്യമിടുന്നത്. നാരങ്ങ കൃഷിക്ക് ഈ പ്രദേശത്തെ കാലാവസ്ഥ അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ''ഈ പ്രദേശം ഒരു നാരങ്ങ ഗ്രാമമായി വികസിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വലിയ തോതില്‍ നാരങ്ങ ഉത്പാദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് സ്വയം തൊഴില്‍ വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് പുറമേ വരുമാനം ഉണ്ടാക്കുകയും ചെയ്യും,'' ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

    പ്രാദേശിക വിപണിയെ പരിപാലിക്കുന്നത് കൂടാതെ, പ്രതീക്ഷിക്കുന്ന തരത്തിലുള്ള മതിപ്പും വിതരണവും ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ വിദേശ വിപണികളെയും ലക്ഷ്യമിടാനാണ് ജില്ലാഭരണകൂടത്തിന്റെ ശ്രമം.
    Published by:Karthika M
    First published:
    )}