• HOME
  • »
  • NEWS
  • »
  • india
  • »
  • Accident | മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു

Accident | മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു

ബസ് റോഡിൽ നിന്ന് വഴുതിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

  • Last Updated :
  • Share this:
    ധർ: മധ്യപ്രദേശിൽ ബസ് നര്‍മദ നദിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 15 പേരെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ഘാല്‍ഗട്ടിലാണ് അപകടം നടന്നത്.

    കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായതിനാൽ ബസ് റോഡിൽ നിന്ന് വഴുതിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പാലത്തിന്റെ കൈവരികളും തകർത്ത് ബസ് പുഴയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ സാങ്കേതിക തകരാർ എന്തെങ്കിലുമാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പരിശോധിക്കുന്നുണ്ട്.

    അപകടമുണ്ടായ പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പുഴയില്‍ വീണ ബസ് പുറത്തെടുത്തു. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കുമെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.



    നാല് മാസം പ്രായമുള്ള കുട്ടിയെ കുരങ്ങന്മാര്‍ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞുകൊന്നു

    ബറേലി: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബറേലിയിലെ ദുംഗ ഗ്രാമത്തിലെ നിര്‍ദേശ് ഉപാധ്യായ എന്നയാളുടെ കുട്ടിയാണ് മരിച്ചത്.

    നിര്‍ദേശും ഭാര്യയും കുട്ടിക്കൊപ്പം ടെറസില്‍ നടക്കുകയായിരുന്നു. ഈ സമയത്ത് കുരങ്ങന്‍മാരുടെ ഒരു കൂട്ടം ടെറസില്‍ എത്തുകയായിരുന്നു. നിര്‍ദേശ് കുരങ്ങന്‍മാരെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ അവ വളഞ്ഞു. തുടര്‍ന്ന് പടിക്കെട്ട് വഴി കുട്ടിയുമായി താഴേക്കിറങ്ങാന്‍ നിര്‍ദേശ് ശ്രമിച്ചു.

    ഇതിനിടെ കുഞ്ഞ് നിര്‍ദേശിന്റെ കൈയില്‍ നിന്ന് താഴെ വീണു. ഉടനെ കുട്ടിയെ ഒരു കുരങ്ങന്‍ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. നിലത്ത് വീണ കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ബറേലിയിലെ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
    Published by:Jayesh Krishnan
    First published: