നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  സംഭവം നിര്‍ഭാഗ്യകരമാണെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും പറഞ്ഞു.

  • Share this:
   കൊഹിമ: നാഗലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12 ഗ്രാമീണരും ഒരു സുരക്ഷാ സൈനികനുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. നാഗലാന്‍ഡില്‍ മോണ്‍ ജില്ലില്‍ തിരു എന്ന പ്രദേശത്ത് സുരക്ഷസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.

   തീവ്രവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഒരു പ്രത്യേക ഓപ്പറേഷന്‍ ആസൂത്രണം ചെയ്തിരുന്നതായി അസം റൈഫിള്‍സ് ഔദ്യോഗി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും. സംഭവത്തില്‍ ഒരു സൈനികന്‍ മരിക്കുകയും ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായും ഇന്ത്യന്‍ ആര്‍മി അധികൃതര്‍ പറഞ്ഞു.


   Also Read-Omicron |കൂടുതൽ ഓമൈക്രോൺ പരിശോധനഫലം ഇന്ന്; ആറു സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്

   സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും പറഞ്ഞു. സംഭത്തില്‍ ഉന്നതതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.   Also Read-Leopard Attack | ക്ലാസ്‌മുറിയിൽ കടന്ന പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; നാല് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടി

   രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}