നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡിഎംകെയുടെ കൊടി കെട്ടുന്നതിനിടെ 13 വയസുകാരൻ വൈദ്യുതാഘാതമേറ്റു മരിച്ചു

  ഡിഎംകെയുടെ കൊടി കെട്ടുന്നതിനിടെ 13 വയസുകാരൻ വൈദ്യുതാഘാതമേറ്റു മരിച്ചു

  ഉയരത്തിൽ കൊടി കെട്ടുന്നതിനിടെ, മുകൾ ഭാഗം വൈദ്യുതി ലൈനിൽ സ്പർശിക്കുകയും പതിമൂന്നുകാരന് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു

  Electrocuted

  Electrocuted

  • Share this:
   ചെന്നൈ: ഡിഎംകെയുടെ കൊടി കെട്ടുന്നതിനിടെ 13 വയസുകാരൻ വൈദ്യുതാഘാതമേറ്റു മരിച്ചു. വെള്ളിയാഴ്ച വിഴുപുരം ജില്ലയിലെ മാമ്പഴപ്പാട്ടിൽ നടന്ന ഒരു പാർട്ടി പ്രവർത്തകന്റെ വിവാഹത്തിന് മുന്നോടിയായാണ് ഡിഎംകെ പാർട്ടി കൊടി കെട്ടുന്നതിനിടെ 13കാരനായ ദിനേശ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. കൊടിമരം ഹൈ വോൾട്ടേജ് വൈദ്യുത ലൈനുമായി സ്പർശിച്ചതിനെ തുടർന്ന് ദിനേഷ് ഷോക്കേറ്റ് ഏറെ ദൂരത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

   അസ്വാഭാവിക മരണം 'എന്ന വകുപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരും ഈ വിഷയത്തിൽ അറസ്റ്റിലായിട്ടില്ല. ലോക്ക്ഡൗൺ കാരണം സ്കൂൾ അടച്ചുപൂട്ടിയതിനാൽ ദിനേശ് ഡിഎംകെയുടെ കൊടി കെട്ടാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വരികയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ആരും ദിനേശിനെ കൊണ്ട് കൊടി കെട്ടിച്ചതല്ലെന്നും പൊലീസ് അവകാശപ്പെടുന്നു.

   രാഷ്ട്രീയ പരിപാടികൾക്ക് അല്ലാതെ വ്യക്തിപരമായ പരിപാടികളിൽ ഡിഎംകെയുടെ ബാനറുകളോ കട്ട് ഔട്ടുകളോ, പാർട്ടി കൊടിയോ കെട്ടാൻ പാടില്ലെന്ന് പാർട്ടി നേതൃത്വം നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശം മറികടന്നാണ് ഡി എം കെ പ്രവർത്തകനായ യുവാവിന്‍റെ വിവാഹത്തിന് പാർട്ടി കൊടി സ്ഥാപിക്കാൻ ശ്രമിച്ചത്. ഉയരത്തിൽ കൊടി കെട്ടുന്നതിനിടെ, മുകൾ ഭാഗം വൈദ്യുതി ലൈനിൽ സ്പർശിക്കുകയും പതിമൂന്നുകാരന് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു.

   അതേസമയം വൈദ്യുത പോസ്റ്റിൽ പാർട്ടി കൊടി സ്ഥാപിക്കാൻ പ്രാദേശിക മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി ലഭിച്ചില്ലെന്നും ഇത് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന്റെ ലംഘനമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഒരു കൗമാരക്കാരനെ ഉപയോഗിച്ച് ഈ ഉത്തരവ് ലംഘിച്ചിട്ടും മരണം സംഭവിച്ചിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന ആരോപണമാണ് ഉയരുന്നത്. ബാലവേല തടയുന്ന നിയമപ്രകാരം പ്രാദേശിക ഡി എം കെ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്. #JusticeforDinesh എന്ന ഹഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടും ഡിഎംകെ പാർട്ടി നേതൃത്വം ഇതുവരെ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

   Also Read- ആപ്പിൾ വാച്ച് ഉപയോഗിച്ച് 3.71 കോടിയിലേറെ രൂപ തട്ടിയെടുത്തു; സംഭവം അമേരിക്കയിൽ

   പ്രതിപക്ഷത്തായിരുന്നപ്പോൾ, ചെന്നൈയിൽ എഐഎഡിഎംകെ ബാനർ കെട്ടുന്നതിനിടെ സുഭശ്രീ എന്ന വിദ്യാർത്ഥി മരിച്ചപ്പോഴും, കോയമ്പത്തൂരിൽ ഒരു ടെക്കി മരിച്ചപ്പോഴും, ഡിഎംകെ ശക്തമായ പ്രതിഷേധം നടത്തുകയും എഐഎഡിഎംകെ ബാനറുകൾ തകർക്കുകയും ചെയ്തിരുന്നു.

   ബാങ്ക് കവർച്ചയ്ക്ക് എത്തിയ മൂന്നുപേരെ പൊലീസ് വെടിവെച്ച് കൊന്നു

   ബാങ്ക് കവര്‍ച്ച ചെയ്യാനെത്തിയ മൂന്നുപേരെ പൊലീസ് വെടിവെച്ചു കൊന്നു. അസമിലെ കോക്രഖറില്‍ ബോഡ്ഗാവ് ഗ്രാമത്തിലെ അലഹബാദ് ബാങ്കിന്റെ ശാഖയിലാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബാങ്കിന് മുന്നിൽ ഏറ്റുമുട്ടൽ നടന്നത്. കോക്രഖര്‍ ടൗണില്‍ കവര്‍ച്ചാ സംഘത്തെ പൊലീസ് തടയുകയുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ കവര്‍ച്ചക്കാരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

   ഞായറാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു സംഭവം നടന്നത്. കൊള്ളസംഘം എത്തിയപ്പോള്‍ ചെംഗ്മാരിയില്‍വച്ച്‌ പൊലിസ് ഇവരെ തടഞ്ഞു. ഇതോടെ കൊള്ളസംഘം പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഉടൻതന്നെ പൊലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപെടുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്‌സിജന്‍ സിലിന്‍ഡറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}