നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അഞ്ചുവർഷം മുൻപ് കാണാതായ കുട്ടിയെ കണ്ടെത്തി; തെലങ്കാന പൊലീസിന്റെ 'മുഖം തിരിച്ചറിയുന്ന ആപ്പി'ലൂടെ

  അഞ്ചുവർഷം മുൻപ് കാണാതായ കുട്ടിയെ കണ്ടെത്തി; തെലങ്കാന പൊലീസിന്റെ 'മുഖം തിരിച്ചറിയുന്ന ആപ്പി'ലൂടെ

  രാജ്യത്തെ വിവിധ ശിശുക്ഷേമ കേന്ദ്രങ്ങളിലും മറ്റുമായി താമസിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ വിവരങ്ങളാണ് ഫോട്ടോ സഹിതം തെലങ്കാന പൊലീസിന്റെ ദർപ്പൺ ആപ്പില്‍ ശേഖരിച്ചിട്ടുള്ളത്.

  News18 Malayalam

  News18 Malayalam

  • Share this:
   അഞ്ച് വര്‍ഷം മുൻപ് യുപിയില്‍ നിന്ന് കാണാതായ കുട്ടിയെ തെലങ്കാന പൊലീസിന്റെ മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പ് വഴി കണ്ടെത്തി. കുട്ടി അസമിലെ ഒരു അനാഥാലയത്തില്‍ കഴിയുന്നതായാണ് കണ്ടെത്തിയത്. തുടര്‍ന്ന്, മാതാപിതാക്കള്‍ എത്തി കുട്ടിയെ ഏറ്റെടുക്കുന്ന വൈകാരിക ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തെലങ്കാന പൊലീസ് ആവിഷ്കരിച്ച ദര്‍പണ്‍ എന്ന മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പ് ഉപയോഗിച്ചാണ് കുട്ടിയെ കണ്ടെത്തിയത്.

   Also Read- യാത്രാ രേഖകളില്ലാതെ 43 രാജ്യങ്ങൾ സഞ്ചരിച്ച സാഹസികൻ അന്ത്യയാത്രയായി

   ഓട്ടിസം ബാധിതനായ സോം സോണി എന്ന കുട്ടിയെ എട്ടു വയസ്സുള്ളപ്പോഴാണ് 2015 ജൂലൈയില്‍ യുപിയിലെ ഹാണ്ഡ്യ ജില്ലയില്‍ നിന്ന് കാണാതായത്. അസമിലെ ഗോല്‍പാര ജില്ലയില്‍ എത്തപ്പെട്ട കുട്ടിയെ പൊലീസ് ഒരു ശിശുക്ഷേമ കേന്ദ്രത്തിലാക്കുകയായിരുന്നു.

   Also Read- തമിഴ്‌നാട്ടില്‍ ദളിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം

   രാജ്യത്തെ വിവിധ ശിശുക്ഷേമ കേന്ദ്രങ്ങളിലും മറ്റുമായി താമസിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ വിവരങ്ങളാണ് ഫോട്ടോ സഹിതം തെലങ്കാന പൊലീസിന്റെ ദർപ്പൺ ആപ്പില്‍ ശേഖരിച്ചിട്ടുള്ളത്. കാണാതായ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച്‌ ഈ ആപ്പില്‍ സെര്‍ച്ച്‌ ചെയ്താൽ അതുമായി യോജിക്കുന്നവയുണ്ടെങ്കില്‍ ഉടൻ വിവരം ലഭിക്കും. പഴയ ഫോട്ടോയാണെങ്കില്‍ പോലും വര്‍ഷം കണക്കാക്കി നിലവിലെ രൂപം നിര്‍മിച്ചാണ് ആപ്പില്‍ തിരച്ചില്‍ നടത്തുക. ഇങ്ങനെ നടത്തിയ തിരച്ചിലിലാണ് യുപിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്ബ് കാണാതായ കുട്ടി അസമില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

   തുടര്‍ന്ന് തെലങ്കാന പൊലീസ് യുപി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെയും കൂട്ടി അസമിലേക്ക് പുറപ്പെട്ടു. തുടര്‍ന്നാണ്, അഞ്ച് വര്‍ഷത്തിന് ശേഷം വികാരനിര്‍ഭര കൂടിക്കാഴ്ച നടന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ കുട്ടിയുടെ ഫോട്ടോ ആണെങ്കില്‍ പോലും ഇന്നത്തെ രൂപം സ്വയം നിര്‍മിച്ച്‌ തിരച്ചില്‍ നടത്താന്‍ ആപ്പ് വഴി സാധിക്കുമെന്ന് തെലങ്കാന പൊലീസ് പറയുന്നു. ദർപ്പൺ ആപ്പ് ഉപയോഗിച്ച് 24 കുട്ടികളെയാണ് ഇതുവരെ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറിയതെന്ന് തെലങ്കാന പൊലീസ് പറയുന്നു.
   Published by:Rajesh V
   First published:
   )}