നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu Rains| തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14; ചെന്നൈയിലേക്കുള്ള വിമാനയാത്ര നിർത്തിവെച്ചു

  Tamil Nadu Rains| തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14; ചെന്നൈയിലേക്കുള്ള വിമാനയാത്ര നിർത്തിവെച്ചു

  ചെന്നൈ എയർപോട്ടിലേക്കുള്ള വിമാനങ്ങൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്

  Tamil Nadu Rains

  Tamil Nadu Rains

  • Share this:
   ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ(Tamil Nadu Rains) തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം പതിനാലായി. ചെന്നൈ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം കയറിയതോടെ(water logging in chennai) റെയിൽ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. വെള്ളക്കെട്ട് നേരിടാൻ മുൻകരുതൽ സ്വീകരിച്ചതായി ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു (Chennai Division of Southern Railway).

   കനത്ത മഴയെ തുടർന്ന് ചെന്നൈ എയർപോട്ടിലേക്ക് (Chennai Airport)വിമാനങ്ങൾ പ്രവേശിക്കുന്നത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് പ്രവേശനം നിർത്തിവെച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള  യാത്രകൾ തുടരും. യാത്രക്കാരുടെ സുരക്ഷയും കാറ്റിന്റെ തീവ്രതയും കണക്കിലെടുത്താണ് തീരുമാനമെന്ന് എയർപോട്ട് അധികൃതർ അറിയിച്ചു.

   തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് വൈകിട്ടോടെ തമിഴ്‌നാട്ടിലൂടെയും തെക്കൻ ആന്ധ്രാപ്രദേശിലൂടേയും കടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്(IMD)അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങൾ കഴിയാവുന്നതും വീടുകളിൽ തന്നെ തുടരണം എന്നാണ് നിർദേശം. ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, വെല്ലൂർ, സേലം, കള്ളക്കുറിച്ചി, തിരുപ്പത്തൂർ, തിരുവണ്ണാമലൈ തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


   അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ തമിഴ്നാട്ടിൽ വ്യാപകമായി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ നേരിയതോ കനത്തതോ, അതിശക്തമോ ആയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


   നാളെ തിരുവള്ളൂർ, കല്ല്കുറിച്ചി, സേലം, വെല്ലൂർ, തിരുവണ്ണാമലൈ, റാണിപ്പേട്ട്, തിരുപ്പത്തൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


   നീലഗിരി, കോയമ്പത്തൂർ, ചെങ്കൽപട്ട്, നാമക്കൽ, തിരുച്ചിറപ്പള്ളി, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകും. ചെന്നൈയ്ക്ക് പുറമേ, കടലൂർ, വില്ലുപുരം, പുതുക്കോട്ടൈ, ശിവഗംഗ, രാമനാഥപുരം, പുതുച്ചേരി, കാരയ്ക്കൽ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിരുഗമ്പാക്കം, സാലിഗ്രാമം, നഗർ തുടങ്ങി ചെന്നൈയുടെ പലഭാഗങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്.
   Published by:Naseeba TC
   First published:
   )}