HOME » NEWS » India »

യുപിയിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 14 മരണം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. ഇവർ എഴിനും 15 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്

News18 Malayalam | news18-malayalam
Updated: November 20, 2020, 11:17 AM IST
യുപിയിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 14 മരണം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. ഇവർ എഴിനും 15 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്
  • Share this:
ലക്നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലുണ്ടായ വാഹനാപകടത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ പതിനാല് പേർ മരിച്ചു. പ്രയാഗ് രാജ്- ലക്നൗ ഹൈവേയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടം. നാബബ്ഗഞ്ചിലെ ശേഖർപുരിൽ നിന്ന് വരികയായിരുന്ന ബൊലേറോ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടികൾ എഴിനും 15 നും ഇടയിൽ പ്രായമുള്ളവരാണ്. മറ്റുള്ളവർ ഇരുപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്.

Also Read-കാണാതായ 76 കുട്ടികളെ മൂന്നു മാസം കൊണ്ട് കണ്ടെത്തി; അറിയണം സീമ ധാക്കയെന്ന പൊലീസുകാരിയെ

വിവാഹച്ചടങ്ങിൽ പങ്കെടുത്തു വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന പതിനാല് പേരും മരിച്ചുവെന്നാണ് പൊലീസ് അറിയിച്ചത്. വാഹനം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ട്രക്കിനടിയിൽ അകപ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രണ്ട് മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.



അപകടത്തിൽ പതിനാല് പേർ മരണപ്പെട്ട വാര്‍ത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ദുഃഖം അറിയിച്ച യോഗി ആദിത്യനാഥ്, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇകതിനു പുറമെ സംഭവസ്ഥലത്തെത്തി വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു നൽകാൻ ഉദ്യോഗസ്ഥര്‍ക്കും നിർദേശം നൽകിയിട്ടുണ്ട്.
Published by: Asha Sulfiker
First published: November 20, 2020, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories