ജബല്‍പൂര്‍: മൊബൈല്‍ ഫോണ്‍ റീചാര്‍ജ് (recharge) ചെയ്ത് നല്‍കാത്തതിനെത്തുടര്‍ന്ന് പതിനാലുകാരന് ആത്മഹത്യ (suicide) ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് കുട്ടിയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ പിതാവ് സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കുറച്ചുദിവസങ്ങളായി മകന്റെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
കൗമാരക്കാരന് മൊബൈല്‍ ഫോണ്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്നും സിറ്റി സൂപ്രണ്ടന്റ് ഓഫ് പൊലീസ് അലോക് ശര്‍മ്മ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Also read:
രണ്ട് പെൺകുട്ടികൾ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു; പോക്സോ കേസിലെ ഇര ഗുരുതരാവസ്ഥയിൽ
Laptop explode | ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ് 23കാരി ഗുരുതരാവസ്ഥയില്‍
ആന്ധ്രാപ്രദേശില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് 23കാരി ഗുരുതരാവസ്ഥയില്‍. കടപ്പ ജില്ല മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
എണ്‍പത് ശതമാനം പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതിയെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാജിക് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന സുമലതയ്ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി സുമലത വര്‍ക്ക് ഫ്രം ഹോം ആയിരുന്നു.
പതിവ് പോലെ ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. റൂമില്‍ നിന്ന പുക ഉയരുന്നത് ശ്രദ്ധിച്ച് ഓടിയെത്തയപ്പോള്‍ തീപിടിച്ച കട്ടിലില്‍ മകള്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.